കോട്ടയം : നഗര ഹൃദയത്തില്‍ കളരിക്കല്‍ ബസാറിന് സമീപം സ്ഥിതിചെയ്യുന്ന പടക്ക വില്‍പ്പന കേന്ദ്രത്തിണ്റ്റെ പ്രവര്‍ത്തനം അപകട ഭീഷണി ഉയര്‍ത്തുന്നു. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പടക്ക വില്‍പ്പനശാലയില്‍ നിയമങ്ങള്‍ ലംഘിച്ച് അത്യുഗ്ര ശേഷിയുള്ള പടക്കങ്ങള്‍ സംഭരിച്ചിട്ടുന്നൊണ് സൂചന. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ സമീപത്തെ വ്യാപാര സ്ഥാപന ഉടമകള്‍ ജില്ലാ ഭരണകൂടത്തിനും പോലീസ് അധികൃതര്‍ക്കും നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായിട്ടില്ല. ഉത്സവ സീസണുകളില്‍ ലോഡ് കണക്കിന് അത്യുഗ്രശേഷിയുള്ള പടക്കങ്ങളാണ് ഇവിടെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കായി തെങ്കാശി, മധുര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് കണക്കിന് പടക്കങ്ങള്‍ ഇവിടെ എത്തിച്ചതായും സൂചനയണ്ട്. പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് കോണ്‍ക്രീറ്റ് നിര്‍മിത കെട്ടിടത്തില്‍ വേണമെന്നാണ് നിയമം, എന്നാല്‍ വര്‍ഷങ്ങള്‍ കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് കോട്ടയത്തെ പടക്ക വില്‍പ്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ ഇലക്ട്രിക് വയറുകളില്‍ നിന്നും ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ കോട്ടയം നഗരഹൃദയത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ പടക്ക വില്‍പ്പനശാല നടത്തിപ്പുകാരണ്റ്റെ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുമായുള്ള അവിഹിത ഇടപാടുകളും കാരണം പരാതികള്‍ പലതും വെളിച്ചം കാണാറില്ല. കഴിഞ്ഞവര്‍ഷം പടക്കശാലയില്‍ അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പരാതികള്‍ തേച്ചുമാച്ചുകളഞ്ഞു. ഓരോ വര്‍ഷവും പടക്കവില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സ് പോലീസ് അധികാരികളുടെ സമ്മതത്തോടെ പുതുക്കിവാങ്ങണമെന്നാണ് വ്യവസ്ഥ.അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍ക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: