ചങ്ങനാശേരി: മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ എന്‍എസ്എസ് രംഗത്ത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്കിയാല് സാമുദായിക സന്തുലനം തകര്‍ക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അനൂപ് ജേകബിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നത് പിറവത്തെ ജനങ്ങളോട് ചെയ്യുന്ന നീതികേടാണ്. അനൂപിനെ ജയിച്ചാല്‍ മന്ത്രിയാക്കും എന്നു പറഞ്ഞാണ് പിറവത്ത് വോട്ടഭ്യര്‍ഥിച്ചത്. ഇതു നടപ്പാണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനായി അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് ശരിയല്ല. ലീഗിന്റെ മന്ത്രിസ്ഥാനം പിന്നത്തെ കാര്യമാണ്. മുസ്ലീംലീഗിന്റെ കടുംപിടിത്തത്തിന് മുന്നില്‍ യുഡിഎഫ് തലകുനിക്കരുതെന്നും ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ബാലകൃഷ്ണ പിള്ളയും ഗണേശ് കുമാറും തമ്മിലുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: