മട്ടാഞ്ചേരി: കൊച്ചി തിരുമലക്ഷേത്ര ഉത്സവത്തിനെത്തിയ സംയമീന്ദ്രതീര്ത്ഥസ്വാമികളെ പുര്ണകുംഭത്തോടെ വരവേല്പ് നല്കി. കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ ശിഷ്യന് സംയമീന്ദ്രതീര്ത്തസ്വാമികളെ ക്ഷേത്രകവാടത്തില്‍ ദേവസ്വം പ്രസിഡന്റ് കപില്‍ ആര്.പ്പൈ ഹരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് ക്ഷേത്ര ആചാര്യര്‍ രാമാനന്ദ, പ്രേംകുമാര്‍ വാദ്ധ്യാര് എന്നിവര്‍ വേദമന്ത്രഘോഷത്തോടെ സ്വാമികളെ പൂര്‍ണകുംഭം നല്കി എതിരേറ്റു. പ്രധാന ക്ഷേത്രദര്‍ശനങ്ങളില്‍ പ്രാര്‍ത്ഥനയും, കാണിക്കയും അര്‍പ്പിച്ച സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഉപക്ഷേത്രങ്ങളിലും ആരാധന നടത്തി. ഭജന, വദ്യമേളങ്ങളും സ്വാമികള്‍ക്ക് അകമ്പടിയായി ക്ഷേത്രത്തിലെ പ്രത്യേക പീഠത്തിലിരുന്ന സ്വാമികളെ പാദകാണിക്യയര്പ്പിച്ച് ആരതി നടത്തി. തുടര്‍ന്ന് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ഭരണാധികാരി വെങ്കടേശ്വരപ്പൈ, ഹരിപ്പൈ, കമ്മറ്റി അംഗങ്ങളായ ദേവാനന്ദകമ്മത്ത്,എന്‍.ബാബറാവു, എച്ച്.ജയകുമാര്‍ നായിക്ക്, ബാലഗോപാല്പ്പൈ എന്നിവര്‍ നേതൃത്വം നല്കി.
ക്ഷേത്ര ആറാട്ടുമഹോത്സവ ചടങ്ങുകളില്‍ സാന്നിദ്ധ്യമേകി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹങ്ങള്‍ നല്‍കും. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് സ്വാമികള്‍ മന്ത്രമുദ്രധാരണം നടത്തും. 7ന് ആറാട്ടുമഹോത്സവത്തിന് ശേഷം 8ന് ഞായറാഴ്ച രാവിലെ ഗൗഡസാരസ്വത ബ്രഹ്മണ മഹാസഭാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നയോഗത്തിലും, 9ന് രാവിലെ അമ്പലമേട് അഷ്ടകുലദേവതാ ക്ഷേത്രദര്‍ശനം കാശിമഠം സന്ദര്‍ശനം എന്നിവയും നടത്തും. വൈകിട്ട് 6ന് കൊച്ചി ടിഡി സ്കൂള്‍ 125-ാം വാര്‍ഷികാഘോഷം സംയമീന്ദ്രതീര്ത്ഥസ്വാമികള് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖരെ ആദരിക്കും. 11ന് രാത്രി സ്വാമികള്‍ ചെറായി ശ്രീവരാഹ ദേവസ്വത്തിലേയ്ക്ക് എഴുന്നള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: