പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശനോത്സവം രണ്ടാംദിവസത്തെ പഠനക്ലാസ്സുകള്‍ എസ്എന്‍ഡിപിയോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഈഴവര്‍ രാഷ്ട്രീയക്കാരുടെ ചാവേറാവുന്നസ്ഥിതി വിശേഷമൊഴിവാകണമെങ്കില് ഗുരുദേവദര്‍ശനങ്ങള്‍ പഠിക്കുകയും ആത്മീയ ഉന്നതി നേടുകയും വേണമെന്ന് ദേവസ്വം സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. വടക്കേ മലബാറില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനപ്രകാരം ആത്മീയ ഉണര്‍വ്വ് പകര്‍ന്നു നല്കിയപ്പോള് രാഷ്ട്രീയക്കാര്ക്കിപ്പോള് ജയിലില്‍ കിടക്കാന്‍ ഇഴവരെ കിട്ടാത്ത സ്ഥിതിയായെന്ന് അദ്ദേഹം പറഞ്ഞു.
ശാന്തി ഹവനം, ശാരദാര്ച്ചന, ഗുരുദേവാര്‍ച്ചന, ഗുരുദേവ കൃതി പാരായണം സമൂഹ പ്രാര്‍ത്ഥന എന്നിവയോടുകൂടി ആരംഭിച്ച പഠനക്ലാസുകള്‍ അനേകര്‍ക്ക് വിജ്ഞാന വിരുന്നേകി.
ഗുരുദേവകൃതിയായ പിണ്ഡനന്ദിയെക്കുറിച്ച് ഡോ.ഗീതാ സുരാജും, ജപം, ധ്യാനം, പ്രാര്‍ത്ഥന എന്ത്?എങ്ങിനെ? എന്ന വിഷയത്തെക്കുറിച്ച് സൈഗണ്‍ സ്വാമികളും മുനിചര്യാപഞ്ചകം എന്ന കൃതിയെക്കുറിച്ച് ഡോ.പുഷ്പാംഗദനും ദര്‍ശനമാലയിലെ ജീവിത ദര്‍ശനം എന്ന വിഷയത്തെക്കുറിച്ച് ഡോ.രാജ് മോഹനും ക്ലാസ്സുകളെടുത്തു. സമൂഹ പ്രാര്‍ത്ഥനയോടും മംഗളാരതിയോടും കൂടി ക്ലാസ്സുകള്‍ അവസാനിച്ചു.
നാളെ ഗുരുദേവ ദര്‍ശനം കര്‍മപഥത്തില്‍ എന്ന വിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണനും ശ്രീനാരായണ ഗുരുവിലെ ഈശ്വരീയ ഭാവം എന്ന വിഷയത്തെക്കുറിച്ച് സൈഗണ്‍ സ്വാമികളും ബാഹുലേയാഷ്ടകം എന്ന കൃതിയെക്കുറിച്ച് ഡോ.കാരുമാത്ര വിജയന് തന്ത്രിയും പ്രായോഗിക ജീവിതം ഗുരുദേവന്റെ തമിഴ് കൃതികളുടെ വെളിച്ചത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ.കാഞ്ചനയും ക്ലാസ്സുകളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: