തിരുമല: രാജ്യത്തെ ധനികക്ഷേത്രമായ തിരുമല തിരുപ്പതി ക്ഷേത്രം വീണ്ടും സമ്പന്നതയിലേക്ക്. ഒരുദിവസംകൊണ്ട് ഏറ്റവുമധികം കാണിക്കവരുമാനമായി ലഭിച്ചക്ഷേത്രം എന്ന ഖ്യാതി കൂടിയാണ് തിരുപ്പതിക്ക് ലഭിച്ചിരിക്കുന്നത്. ശ്രീരാമനവമിയോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിന് എക്കാലത്തേയും ഉയര്‍ന്ന കാണിക്ക ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുമാസങ്ങളായി സാധാരണ ദിവസങ്ങളിലെ വരുമാനം 1.6 കോടി മുതല്‍ രണ്ട് കോടി രൂപവരെയാണ്. എന്നാല്‍ ഇതിനുമുന്‍പ് ഏറ്റവുമധികം കാണിക്ക ലഭിച്ചത് ജനുവരി ഒന്നിനായിരുന്നു. 4.2 കോടി രൂപയാണ് അന്നത്തെ വരുമാനം പണത്തെക്കൂടാതെ സ്വര്‍ണ്ണം, വെള്ളി, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കാണിക്കായി ലഭിച്ചിട്ടുണ്ട്. ഉത്സവദിനമായ ഒന്നാം തീയതി മാത്രം 60,000 മുതല്‍ 70,000 വരെ വിശ്വാസികളായിരുന്നു ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ഏതോ അജ്ഞാതനായ വിശ്വാസി രണ്ട് കോടി രൂപയാണ് ഭണ്ഡാരത്തിന് കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.
തിരുപ്പതി ക്ഷേത്രചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഇതെന്നും ഇത്രയുമധികം പണം വരുവാനുള്ള കാരണം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായതിനാലുമാണെന്ന് ഭണ്ഡാരം ഡപ്യൂട്ടി എക്സിക്യൂട്ടീവ് അധികാരി ബൊമ്മി റെഡ്ഡി ശാരദ പറഞ്ഞു.
രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള കണക്ക് മാത്രമാണ് ഇത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ക്ഷേത്രത്തിലെ വരുമാനം 80 ലക്ഷം മുതല്‍ ഒരുകോടി രൂപവരെയാണ്. കഴിഞ്ഞ അഞ്ചാറുമാസമായി വരുമാന നിരക്ക് ക്രമാതീതമായി ഉയര്‍ന്നു. കുറച്ച് വര്‍ഷങ്ങളായി വാര്‍ഷികവരുമാനം 300-350 കോടി രൂപയാണ്. പക്ഷെ ഇപ്പോഴത് 650-700 കോടി രൂപ മാത്രം ഭണ്ഡാരവരുമാനമായി ലഭിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഭഗവാന് വെങ്കടേശ്വരനെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: