തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകുന്നേരം 6.30നും 10.30നും ഇടയിലാണ് അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30വരെ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്നാണ് ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, എച്ച്.ടി, ഇ.എച്ച്.ടി വിഭാഗങ്ങള്‍ക്ക് 80 ശതമാനത്തിന് മുകളിലുള്ള ഉപയോഗത്തിന് അധിക നിരക്ക് ഏര്‍പ്പെടുത്തണമെന്ന ബോര്‍ഡിന്റെ അപേക്ഷയില്‍ ഈ മാസം നാലിന് റഗുലേറ്ററി കമ്മീഷന് വാദം കേള്‍ക്കും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബോര്‍ഡ് ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം വൈകും.
എച്ച്.ടി, ഇ.എച്ച്.ടി വിഭാഗത്തില്‍പെട്ട ഉപഭോക്താക്കള്‍ക്കും ബോര്‍ഡില്‍ നിന്നും മൊത്തമായി വൈദ്യുതി വാങ്ങുന്ന മറ്റ് ലൈസന്‍സികളുടെ ഉപഭോക്താക്കള്‍ക്കും മുന്‍വര്‍ഷത്തെ ഉപഭോഗത്തിന്റെ 80 ശതമാനം വരെ നിലവിലുള്ള നിരക്കിലും കൂടുതല്‍ ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും 11 രൂപ നിരക്കിലും ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ദേശമാണ് ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്. ബുധനാഴ്ച്ചത്തെ ഹിയറിംഗിന് ശേഷം ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന് ഉത്തരവ് ഇറക്കും. എച്ച്.ടി, ഇ.എച്ച.്ടി ഉപയോക്താക്കളില്‍ നിന്ന് അധികനിരക്ക് ഈടാക്കുന്നതിനുള്ള അനുമതി വൈകിയാലും ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അധിക തുകയുടെ ബില്‍ നല്‍കാനാണ് ബോര്‍ഡിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: