പെരുമ്പാവൂര്‍: എസ്എന്‍ഡിപി കുന്നത്തുനാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ എട്ട് ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണ ദര്‍ശനോത്സവത്തിന് തിരിതെളിഞ്ഞു. ഉദ്ഘാടനം സ്പീക്കര്‍ ജി.കാര്ത്തികേയന് നിര്‍വഹിച്ചു. ശ്രീനാരായണ ദര്‍ശനത്തിന് അന്നും ഇന്നും പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് പോകാതിരിക്കാന്‍ ശ്രീനാരായണ ദര്‍ശനമാണ് വര്‍ത്തമാനകാലഘട്ടത്തില്‍ നാം പഠിക്കേണ്ടത്. ലാളിത്യത്തിന്റെയും, എളിമയുടെയും രൂപമായിരുന്നു ഗുരുദേവന്റേത്. ഇന്നത്തെ പല ഗുരുക്കന്മാര്ക്കും അതില്ല. പലരും പഞ്ചനക്ഷത്ര ജീവിതമാണ് നയിക്കുന്നത്. കൃഷിയെക്കുറിച്ചും വ്യവസായത്തെകുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം ഗുരുദേവന് പകര്‍ന്ന് നല്കി. ഇന്ന് ദാരിദ്ര്യം എങ്ങുമില്ല. ഭയമാണ് എല്ലാവര്ക്കും. ആര്‍ക്കും ദോഷം ഇല്ലാതെ വ്യാഖ്യാനിക്കാന്‍ കഴിയുന്നത് ഗുരുദേവദര്‍ശനം മാത്രമാണെന്ന് കാര്ത്തികേയന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണന് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായി. മന്ത്രി കെ.ബാബു, കെ.പി.ധനപാലന് എംപി, സാജുപോള്‍ എംഎല്‍എ, പി.പി.തങ്കച്ചന്, മഹാരാജാ ശിവാനന്ദന്, മുരളീധരന് മാസ്റ്റര്‍, അനുപമ മോഹന്‍, എം.കെ.വിശ്വനാഥന്, സജിത്ത് നാരായണന്, ടി.എന്‍.സദാശിവന്, എ.ബി.ജയപ്രകാശ്, സി.കെ.കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പ്രീതി നടേശന് ദ്വീപപ്രോജ്ജ്വലനം നടത്തി. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, ബിജെപി ദേശീയ സമിതി അംഗം അഡ്വ.കെ.ആര്.രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. ഉച്ചതിരിഞ്ഞ് ജനനിനവരത്ന മഞ്ജരിയെക്കുറിച്ച് സ്വാമി ധര്‍മ ചൈതന്യയും ശ്രീനാരായണ ദര്‍ശനത്തെക്കുറിച്ച് പ്രൊഫ.എം.കെ.സാനുവും പ്രഭാഷണം നടത്തി. ശാന്തിഹവനം, ശാരദാ അര്‍ച്ചന, ഗുരുദേവാര്‍ച്ചന, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാര്‍ത്ഥന, മംഗളാരതി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: