ട്രിപ്പോളി: ആറുദിവസങ്ങളിലായി ലിബിയയില്‍ തുടരുന്ന വംശീയ കലാപത്തില്‍ 147 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 395 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ 180 ഓളം പേര് ചികിത്സയിലാണെന്നും ലിബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നും 650 കിലോമീറ്റര്‍ അകലെ ഒയാസിസ് മേഖലയിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. താബു ഗോത്രവര്‍ഗക്കാരും അബുസീഫ് ഗോത്രവര്‍ഗക്കാരും തമ്മിലാണ് സംഘര്‍ഷം തുടരുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ ലിബിയന്‍ ഭരണകൂടം ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. കലാപ ബാധിത പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ലിബിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ലിബിയയില്‍ വന്‍ പ്രക്ഷോഭങ്ങളാണ് നടന്നത്.
ദിവസങ്ങളായി തുടരുന്ന വംശീയ കലാപത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നത്. വെടിവെയ്പ്പും മിസെയില്‍ ആക്രമണവും ഇരുവിഭാഗം ശക്തമാക്കിയിട്ടുണ്ട്. 70 ഓളം ഗോത്രവിഭാഗങ്ങളുടെ വീടുകള്‍ ആക്രമണത്തില്‍ കത്തിനശിച്ചതായും 100 ഓളം കുടുംബങ്ങള്‍ ഇവിടെനിന്ന് നാടുവിട്ടപോകാന് നിര്‍ബന്ധിതരാകുകയാണെന്നും ടാബു ഗോത്ര വര്ഗവക്താവ് മുഹമ്മദ് ലിനോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: