ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയും കുടുംബവും ഏപ്രില്‍ ഏട്ടിന് ഇന്ത്യയിലെത്തും. വിദേശകാര്യ സഹമന്ത്രി ഇ-അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന് ചിഷ്ടിയില് പ്രാര്‍ത്ഥന നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
അജ്മീര്‍ സന്ദര്‍ശനമാണ് ലക്ഷ്യമെങ്കിലും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാദ്ധ്യതകളും അധികൃതര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. 2009ല്‍ റഷ്യയില്‍ നടന്ന ഷാങ്ന്‍ഘായ് സഹകരണ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മന്മോഹന് സിങ്ങും അസിഫ് അലി സര്‍ദാരിയുമായി അവസാനം കൂടിക്കാഴ്ച നടത്തിയത്.
അജ്മീറില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു മന്ത്രി അഹമ്മദ് അറിയിച്ചു. മുംബൈ ആക്രമണത്തിനു ശേഷം ആദ്യമായിട്ടാണു സര്‍ദാരി ഇന്ത്യയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: