കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ യുഡിഎഫ് അനുകൂല സെനറ്റംഗങ്ങളുമായുള്ള വൈസ് ചാന്‍സലര്‍ രാജന് ഗുരുക്കളുടെ അഭിപ്രായഭിന്നത പൊട്ടിത്തെറിയിലെത്തി. സെനറ്റ് അംഗങ്ങളും വൈസ് ചാന്‍സിലറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ സര്‍വകലാശാലയുടെ സെനറ്റ് യോഗത്തിലും ഇന്നലെ ബഹളമുണ്ടായി. ഇതോടെ വൈസ്ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുകയാണ് രാജന് ഗുരുക്കള്‍.
പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന കെ.ഷെറഫുദ്ദീന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്ഗുരുക്കള് സഭാനടപടികള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു. തുടര്‍ച്ചയായി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നതിനെത്തുടര്ന്ന് 11.30ന് വൈസ് ചാന്‍സലര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞ് പ്രോ വൈസ് ചാന്‍സലര്‍ ഡോ.രാജന് വറുഗീസിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ ഔദ്യോഗിക ബിസിനസ്സ് പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെന്നാരോപിച്ച് യുഡിഎഫ് അനുകൂല പ്രതിനിധികളും ഇതിനെതിരേ എല്‍ഡിഎഫ് അനുകൂല സംഘടനകളും രംഗത്തെത്തിയതാണ് ബഹളത്തിന് കാരണം.
സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചയുടന്‍ ജനുവരിയില്‍ നടന്ന ഇന്ബോഫ പുസ്തകമേള, അധ്യാപക-അനധ്യാപക നിയമനം എന്നീ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് യുഡിഎഫ് അനുകൂല സംഘടനകളും പുനര്‍മൂല്യനിര്‍ണയം നിശ്ചിതകാലാവധിയ്ക്കുള്ളില് പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അനുകൂല അംഗങ്ങളും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് അംഗങ്ങളുടെ നോട്ടീസ് പരിഗണിക്കുക പോലും ചെയ്യാതെ എല്‍ഡിഎഫിന്റെ നോട്ടീസിന് അനുമതി നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മുദ്രാവാക്യം വിളികളുമായി ആദ്യം യുഡിഎഫ് അനുകൂല അംഗങ്ങളും തൊട്ടുപിന്നാലെ ഇതിനെതിരേ എല്‍ഡിഎഫ് അനുകൂല അംഗങ്ങളും രംഗത്തുവന്നു. യുഡിഎഫ് അനുകൂല അംഗങ്ങള്‍ വൈസ് ചാന്‍സലറുടെ ഡയസിനു മുമ്പില്‍ കുത്തിയിരിപ്പും നടത്തി. ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് യോഗം വീണ്ടും ഉച്ചകഴിഞ്ഞ് 2.30ന് ചേരാന്‍ മാറ്റിവച്ചു.
ഉച്ചകഴിഞ്ഞും യോഗത്തില്‍ യുഡിഎഫ് അനുകൂല അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ബഹളം രൂക്ഷമാകുകയും ചെയ്തതോടെ അനിശ്ചിതകാലത്തേക്ക് സെനറ്റ് പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ സര്‍വ്വകലാശാലയുടെ 2012 ലെ വാര്‍ഷിക റിപ്പോര്‍ട്ടും 2012-13 ലേയ്ക്കുള്ള ബഡ്ജറ്റും ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗം പാസ്സാക്കി. സര്‍വ്വകലാശാലാ കാമ്പസില്‍ പുതിയതായി പണി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മഹേഷ്ചന്ദ്രന്റെ ചോദ്യത്തിനുത്തരമായി സിന്‍ഡിക്കേറ്റംഗം ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, പ്രൊഫ. ബേബി സെബാസ്റ്റ്യന്‍, ഡോ.എം.സി. ദിലീപ്കുമാര്, പ്രൊഫ. എന്‍.ജയകുമാര്‍, ഡോ.കെ.വി നാരായണക്കുറുപ്പ്, പ്രൊഫ. സി.വി. തോമസ്, പ്രൊഫ.സി.ഐ. അബ്ദുള്‍ റഹ്മാന്, ഡോ.ടോമി ജോസഫ്, പ്രൊഫ. സി. എച്ച്. അബ്ദുള്‍ ലത്തീഫ്, പ്രൊഫ. സോമശേരന് ഉണ്ണി എന്നിവര്‍ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മഹേഷ്ചന്ദ്രന്, ടോമിച്ചന് ജോസഫ്, സുധീപ് എം.എസ്, ഡോ.പി.കെ. പത്മകുമാര്‍, ഡോ.സി.ആര്. ഹരിലക്ഷ്മീന്ദ്ര കുമാര്‍, ജോജി അലക്സ്, പി.പി. അച്ചന് കുഞ്ഞ്, കെ.ഷെറഫുദ്ദീന്, ഡോ.എന്‍.വി. ജോഷി, രഞ്ചുമോള്‍ കെ.ആര് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: