ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.46 നാണു ഭൂചലനം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മലനിരകളാണു പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസം രണ്ടാം തവണയാണു ജമ്മു-കശ്മീരില്‍ ഭൂകമ്പം ഉണ്ടാകുന്നത്.
മാര്‍ച്ച് 12 നായിരുന്നു താഴ്വരയില് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: