കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. എമിഗ്രേഷന്‍ പരിശോധനയില്ലാതെ അന്താരാഷ്ട്ര യാത്രക്കാര്‍ പുറത്തുപോയി. ഇന്നലെ രാവിലെയാണ് സംഭവം. റിയാദില്‍നിന്നും മുംബൈ വഴി എയര്‍ ഇന്ത്യയുടെ കണക്ഷന് വിമാനം എ1 054 ല്‍ എത്തിയ അഞ്ച് അന്താരാഷ്ട്ര വിമാനയാത്രക്കാരാണ് എമിഗ്രേഷന്‍ പരിശോധനയില്ലാതെ പുറത്തു കടന്നത്.
എയര്‍ ഇന്ത്യ നല്കിയ ലിസ്റ്റില്‍ 50 ആഭ്യന്തര യാത്രക്കാരും 9 അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ പരിശോധനയില്ല. ലിസ്റ്റിലുണ്ടായിരുന്ന 9 അന്താരാഷ്ട്ര യാത്രക്കാരെ മാത്രമാണ് എമിഗ്രേഷന്‍ പരിശോധനക്ക് വിധേയമാക്കിയത്.
പിന്നീട് എയര്‍ ഇന്ത്യക്ക് തെറ്റ് പറ്റിയത് മനസിലാവുകയും 14 അന്താരാഷ്ട്ര യാത്രക്കാര്‍ ഉണ്ടായിരുന്നതായി അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ 5 പേര് പരിശോധനയില്ലാതെ പുറത്തുപോയിരുന്നു. ഇവരെ തേടി അന്വേഷണം മുറുകിയപ്പോള്‍ നാലുപേരെ വിമാനത്താവളത്തിന് പുറത്ത് കണ്ടെത്തി എമിഗ്രേഷന്‍ പരിശോധനക്ക് വിധേയരാക്കി. വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിയെ പിന്നീട് എമിഗ്രേഷന്‍ പരിശോധന നടത്തുകയായിരുന്നു.
സംഭവം വലിയ വീഴ്ചയായിട്ടാണ് അധികൃതര്‍ കാണുന്നത്. ഇത് സംബന്ധിച്ച് ബിജിസിഎയും അന്വേഷണം നടത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: