അമ്പലപ്പുഴ: : മുസ്ലിം പള്ളിക്ക് ദാനമായി കിട്ടിയ ഭൂമിയും വീടും വില്ക്കാന് ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ മതതീവ്രവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം ഇല്ലിക്കല്‍ വീട്ടില്‍ നസീറിന്റെ മകന് സിജു (28)വിനെയാണ് പള്ളി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദേഹമാസകലം ഇരുമ്പുവടി കൊണ്ടുള്ള അടിയും ഇരുകാലുകള്‍ക്കും വെട്ടേറ്റ സിജുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. ഇരുമ്പുവടികൊണ്ടുള്ള അടിയില്‍ ഹെല്‍മറ്റ് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാവിലെ 9ഓടെ വണ്ടാനം പടിഞ്ഞാറ് ഭജനമഠത്തിന് സമീപമായിരുന്നു അപകടം. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി മാന്നാര്‍ ശാഖയിലെ ജീവനക്കാരനായ സിജു ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ബൈക്കില്‍ പോകുമ്പോള്‍ മാരകായുധങ്ങളുമായെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സിജുവിനെ അക്രമി സംഘം സമീപത്തെ റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വണ്ടാനം പടിഞ്ഞാറുള്ള പൊഴിക്കല്‍ ജുമാമസ്ജിദിന് സമീപവാസിയായ അബ്ദുള്‍ ലത്തീഫ് മുസ്ലിയാര് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍വശമുള്ള നാല് സെന്റ് സ്ഥലവും വീടും വഖഫായി നല്‍കിയിരുന്നു. കാലഘട്ടത്തില്‍ പള്ളി ഭരണസമിതി സെക്രട്ടറിയായിരുന്നു സിജു. പിന്നീട് വന്ന ഭരണസമിതി ഭൂമിയും വീടും സ്വകാര്യ വ്യക്തിക്ക് വില്ക്കാന് ശ്രമിച്ചു. ഭൂരിഭാഗം ജമാഅത്ത് അംഗങ്ങളും ഇതിനെ ചോദ്യം ചെയ്തു. എതിര്‍പ്പ് അവഗണിച്ച് വില്പനയുമായി മുന്നോട്ടുപോയ പള്ളിക്കമ്മറ്റിക്കെതിരെ അംഗങ്ങള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പള്ളിയില്‍ നിസ്കരിക്കാന്‍ അനുവദിക്കാതിരുന്ന കമ്മറ്റിക്കെതിരെയും സിജു സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിജുവിനെ വീട്ടില്‍ കയറി അക്രമിക്കാനും ശ്രമം നടത്തിയിരുന്നു.
സിജുവിനെ അക്രമിച്ച സംഭവത്തില്‍ പള്ളി കമ്മറ്റി പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, കമ്മറ്റിയംഗങ്ങളായ വാഹിദ്, ഷമീര്‍, ഹാരിസ്, സുധീര്‍, ഫൈസല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പുന്നപ്ര പോലീസ് അറിയിച്ചു. ഒരു മതഭീകരവാദ സംഘടനയില്‍പ്പെട്ടവരാണ് പ്രതികള്‍. ഇവര്‍ക്ക് സ്വാധീനമുള്ളതാണ് നിലവിലെ ഭരണസമിതിയെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: