തിരുവനന്തപുരം: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഇനി വിദ്യാര്‍ഥികള്‍ക്ക് തോല്‍ക്കാതെ പഠിക്കാം. എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പരീക്ഷയില്‍ തോല്പിക്കുന്ന നടപടി എന്നേക്കുമായി നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ട് വരെ ഒരു വിഭാഗമായും എട്ട്, ഒമ്പത് ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലും 11,12 ക്ലാസുകള്‍ മൂന്നാം ഘട്ടത്തിലുമായി 8,2,2 എന്നാണ് ക്രമീകരിച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഭാഗമായാണ് ഒന്നു മുതല്‍ എട്ട് ക്ലാസ്സുകള്‍ വരെ തോല്‍വി ഒഴിവാക്കുന്നത്.
എട്ട്, ഒമ്പത് ക്ലാസ്സുകള്‍ ഹയര്‍സെക്കന്‍ഡറിയിലേക്ക് ചേര്‍ക്കുന്നതും വിഎച്ച്എസ്ഇ നിര്‍ത്തലാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സൂചിപ്പിച്ചു.
വിഎച്ച്എസ്ഇയുടെ പുനസംഘാടനം അടുത്ത വര്‍ഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ 11 ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടായിരിക്കും അന്തിമ പദ്ധതിക്ക് രൂപം നല്‍കുക. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു. പി.യിലേക്കും അടുത്ത അധ്യയന വര്‍ഷം മാറുന്നതോടെ ഒമ്പത് , പത്ത് ക്ലാസുകള്‍ മാത്രമായി ഹൈസ്കുളില് നിലനില്ക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് ഈ രണ്ട് ക്ലാസുകള്‍ക്കൂടി ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: