ഝാന്‍സി: ജാര്‍ഖണ്ഡില്‍ കാറില്‍ നിന്നു 2.15 കോടി രൂപ ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാജ്യസഭ വോട്ടെടുപ്പു നടക്കാനിരിക്കെയാണിത്. റാഞ്ചിക്കു സമീപം നാംകുണ്ടില് രണ്ടു യാത്രക്കാരുടെ കൈയില്‍ നിന്നാണു പണം കണ്ടെടുത്തത്.
റാഞ്ചിയില്‍ നിന്നു ജംഷെഡ്പുരിലേക്ക് ഇന്നോവ കാറില്‍ പോകുകയായിരുന്നു ഇവര്‍. രാജ്യസഭ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കളുടെ പേരിലുള്ള പണമാണെന്നാണ് റിപ്പോര്‍ട്ട്. ചില എം.എല്‍.എമാരുടെ പേരുകള്‍ അടങ്ങിയ തുണ്ടു കടലാസും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ പണമിടപാടുകളും കുതിരക്കച്ചവടവും നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പിനും പോലീസിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ കുതിരക്കച്ചവടത്തില്‍ പങ്കാളിയാകുന്നുവെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു കമ്മിഷന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: