കോഴിക്കോട്: ഇസ്ലാമിക, ക്രൈസ്തവ ഭീകരവാദവും മാവോയിസ്റ്റ് ഭീകരതയും ഒന്നാണെന്നും ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള വൈദേശിക ശക്തികളുടെ ഉപകരണമാണ് ഇവയെന്നും വിഎച്ച്പി അന്തരാഷ്ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത്റായ് പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ആഭ്യന്തര തീവ്രവാദം വളരുന്നത് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശശക്തികളുടെ ഇടപെടല്‍മൂലമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്-ക്രൈസ്തവ ഭീകരതയുടെയും ജിഹാദികളുടെയും ലക്ഷ്യം ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ഇവര്‍ക്ക് രാജ്യത്തിന് പുറത്തുനിന്നും സാമ്പത്തിക സൈനിക സഹായം ലഭിക്കുന്നുണ്ട്. ഇസ്ലാമിക-ക്രൈസ്തവ-മാവോയിസ്റ്റ് ഭീകരരുടെ ലക്ഷ്യം ഒന്നാണ്. അവരെ വേര്‍തിരിച്ച് കാണേണ്ടതില്ല- അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ സ്വാധീനത്തിന് അടിമപ്പെടാതിരിക്കാന്‍ വനവാസികളെ വിദ്യാഭ്യാസവല്ക്കരിക്കേണ്ടതുണ്ടെന്നും വിഎച്ച്പി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹത്തെ രാഷ്ട്രീയത്തിനതീതമായി ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതാണ് വിഎച്ച്പിയുടെ പ്രവര്‍ത്തനം, അദ്ദേഹം പറഞ്ഞു.
നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുത്ത രാമജന്മഭൂമി കൈമാറ്റം ചെയ്താലുടനെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നിലവിലുള്ള സര്‍ക്കാരിന് തന്നെ അത് ചെയ്യാവുന്നതാണ്. അതിന് സര്‍ക്കാര്‍ മാറണമെന്നില്ല. സോമനാഥക്ഷേത്രപുനര്നിര്മ്മാണം പൂര്‍ത്തിയാക്കിയ മാതൃക രാഷ്ട്രത്തിന് മുമ്പിലുണ്ട്. മഹാത്മാഗാന്ധിയുടെ ആഗ്രഹവും കേന്ദ്രകാബിനറ്റിന്റെ തീരുമാനവും മാത്രമല്ല പ്രാണപ്രതിഷ്ഠയുടെ സമയത്ത് രാഷ്ട്രപതിയുടെ സാന്നിധ്യവും അന്നുണ്ടായി. രാഷ്ട്രത്തിന്റെ സ്വാഭിമാനം ഉയര്‍ന്ന മുഹൂര്‍ത്തമായിരുന്നു അത്. അത്തരമൊരു ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.
ശ്രീരാമക്ഷേത്രം ദേശീയ ആവശ്യമാണ്. ശ്രീരാമജന്മഭൂമി മൂന്നായി വിഭജിച്ച കോടതി തീരുമാനം തെറ്റാണ്. കേസിലുള്‍പ്പെട്ട കക്ഷികളാരുംതന്നെ അത്തരമൊരു വിഭജനം തങ്ങളുടെ ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നില്ല, അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. സോമനാഥക്ഷേത്രത്തിന്റെ ആര്‍ക്കിടെക്റ്റിന്റെ പ്രപൗത്രനും ക്ഷേത്ര ആര്‍ക്കിടെക്റ്റുമായ സി.വി. സോംപുരയാണ് രാമക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ റാഫ്റ്റ് ഫൗണ്ടേഷന് തയ്യാറാക്കിയത് റൂര്‍ക്കി സര്‍വ്വകലാശാലയിലെ ഡോ. ആനന്ദസ്വരൂപ് ആര്യയാണ്. രാജസ്ഥാനിലെ ഭാരത്പൂരില്‍ നിന്നുള്ള പിങ്ക്കളറിലുള്ള വിശിഷ്ടമായ ശില ഉപയോഗിച്ചാണ് ക്ഷേത്രം പണിയുക. ഇത് ഏത് വിപരീത കാലാവസ്ഥയിലും 1000 വര്‍ഷം വരെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടടുള്ളതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: