ടോക്കിയോ: ജപ്പാനില്‍ വിവിധ കുറ്റങ്ങള്‍ ചെയ്ത മുന്നു പേരെ വധശിക്ഷയ്ക്കു വിധേയരാക്കി. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ജപ്പാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. ജപ്പാനിലെ മൂന്നു ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ഒരാള്‍ 1999ല്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു പേരെ വധിച്ച കേസിലെ പ്രതിയാണ്. ഒന്നിലധികം കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്കാണു സാധാരണയായി വധശിക്ഷ വിധിക്കുന്നത്.
ജപ്പാനില്‍ 132 പേരാണു വധശിക്ഷ കാത്തു കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: