പൊന്‍കുന്നം: ഇളങ്ങുളം ക്ഷേത്ര മൈതാനിയില്‍ വനംവകുപ്പിണ്റ്റെ ആഭിമുഖ്യത്തില്‍ ആനകളുടെ പരിശോധന നടന്നു. ആന പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചുകൊണ്ടാണ് പരിശോധന അരങ്ങേറിയത്. ക്ഷേത്ര മൈതാനിയില്‍ ആനകള്‍ അണിനിരന്നപ്പോള്‍ ആനയൂട്ടിണ്റ്റെ പ്രതീതിയാണ് ഉണ്ടായത്. 17 ആനകളാണ് ഇവിടെ പരിശോധനയ്ക്കായി അണിനിരന്നത്. ഇതില്‍ 295 സെമി. ഉയരമുള്ള പല്ലാട്ട് ബ്രഹ്മദത്തന് ഒന്നാമത് എത്തിയപ്പോള്‍ ഇളങ്ങുളത്തിന് സമീപത്ത് തന്നെയുള്ള തിരുവപ്പള്ളി കൃഷ്ണന്‍കുട്ടി 283 സെമി ഉയരവുമായി രണ്ടാം സ്ഥാനത്ത് എത്തി.പാപ്പാന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് അനുസരണയുള്ള കുട്ടികളായി ആജ്ഞ അനുസരിച്ച് കിടക്കുകയും, ഉയരം അളക്കുന്നതിന് വേണ്ടിയുള്ള കവാടത്തില്കൂടി പ്രവേശിക്കുകയും ചിപ്പ പരിശോധിക്കുന്നതിന് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ചെവികള്‍ കാണിച്ച് കൊടുക്കുകയും ചെയ്യുന്നത്. വേറിട്ട കാഴ്ചയായിരുന്നു.വീണ്ടും ഒരു പൂരപ്രതീതി ഉളവാക്കിയ മൈതാനിയില്‍ കുട്ടികള്‍ അടക്കം നൂറ് കണക്കിന് ആനപ്രേമികള്‍ തടിച്ച് കൂടിയിരുന്നു.നാടിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങളിലാണ് ആനപ്രേമികളും ആനയും എത്തിയത്.പരിശോധനയ്ക്കിടയ്ക്ക് പെയ്ത ശക്തമായ മഴയില്‍ കരിവീരന്മാരുടെ ശരീരം തണുക്കുന്നതിനൊപ്പം അനപ്രേമികളുടെ മനം കുളിര്‍ക്കുകയും ചെയ്തു.
കിടങ്ങൂരില്‍ പരിശോധനയ്ക്കെത്തിച്ച ആന ഇടഞ്ഞു
കോട്ടയം: നാട്ടാനകളുടെ വിവരശേഖരണത്തിനായി കിടങ്ങൂരില്‍ എത്തിയ ആന ഇടഞ്ഞു. പ്രാവട്ടം സ്വദേശിയുടെ ഗണേശന് എന്ന ആനയാണ് ഇടഞ്ഞത്. കിടങ്ങൂറ് ക്ഷേത്രത്തിനു മുന്‍വശത്തെ മൈതാനത്തായിരുന്നു പരിശോധന. പരിശോധനയ്ക്ക് ശേഷം ആനയെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഇടഞ്ഞോടിയത്. കിടങ്ങൂറ് ചന്തക്കവലക്കു സമീപമുള്ള പടിഞ്ഞാറേ പാടത്തെ ചെളിയിലാണ് അകപ്പെട്ടത്. കാല് ചെളിയില്‍ പൂണ്ടതോടെ ആനയ്ക്ക് അനങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഒരുമണിക്കൂറോളം നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആനയെ ചെളിയില്‍ നിന്ന് പുറത്തെടുക്കാനായത്. ഇതോടെ വാന്‍ ജനാവലിയും സംഭവസ്ഥലത്ത് എത്തി. കിടങ്ങൂരില്‍ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. ആനയുടെ കാലില്‍ വടം കെട്ടി വലിച്ചാണ് കരയ്ക്ക് കയറ്റിയത്. ഇതോടെയാണ് ഓടിക്കൂടിയ ജനത്തിനും പാപ്പാന്മാര്ക്കും പരിഭ്രാന്തി മാറിയത്. ആനയെ തിരികെ വാഹനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: