കോട്ടയം: സാധാരണക്കാരന് അപ്രാപ്യമായിരുന്ന താന്ത്രിക രംഗത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പുതുമന ഈശ്വരന് നമ്പൂതിരി. താന്ത്രിക രംഗത്തെ ജാതിയുടെ വേലിക്കെട്ടുകളില്‍ നിന്നും മോചിപ്പിക്കുന്നതിന് അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അയിത്തോച്ചാടനം ജീവിത വ്രതമാക്കിയ അദ്ദേഹം അഞ്ഞൂറില്പരം അബ്രാഹ്മണരെ പൂജാരിമാരാക്കി. ജാതി രഹിതമായ താന്ത്രിക പഠനം സാമൂഹിക നവോത്ഥാനത്തിലെ പൂത്തന്‍ കാല്‍വെയ്പ്പായിരുന്നു. പുതുമന തന്ത്രവിദ്യാലയം എന്ന സ്ഥാപനത്തിലൂടെ സാധാരണക്കാരെ പൂജാവിധികളിലേക്ക് അദ്ദേഹം കൈപിടിച്ചുയര്‍ത്തി. ആദ്ധ്യാത്മികതയുടെ അവസര സമത്വം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിണ്റ്റെ നേതൃത്വത്തില്‍ ൨൦൦൩ല്‍ തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടത്തിയ തന്ത്രപ്രവേശനവിളംബരം വലിയ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത പുതുമന ഈശ്വരന് നമ്പൂതിരി കേരളത്തിനകത്തും പുറത്തുതമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാ കര്‍മ്മം നിര്വ്വിഹച്ചിട്ടുണ്ട്. അദ്ദേഹത്തിണ്റ്റെ മരണം പൊതു സമൂഹത്തിന് നഷ്ടം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: