പമ്പാവാലി: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് താത്കാലികമായി നിര്‍ത്തിവച്ച എയ്ഞ്ചല്‍വാലി സര്‍വ്വീസ് ഇന്നുമുതല്‍ ആരംഭിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. കണ്ടക്ടറെ മര്‍ദ്ദിച്ച കേസിലെ രണ്ടുപേരെ കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വീസ് തുടരണമെങ്കില്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷിതത്വം നല്‍കണമെന്ന ജീവനക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വ്വീസ് പുനഃസ്ഥാപിക്കാന്‍ ധാരണയായത്. എരുമേലി ഡിപ്പോയില്‍ നടന്ന ചര്‍ച്ചയില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ അഡ്വ. പി.എ.സലീം, ടി.എസ്.കൃഷ്ണകുമാര്‍, സിബി കൊറ്റനെല്ലൂറ്, പി.കെ.ശാന്തകുമാരി, സുജിത് ടി.കുളങ്ങര, ട്രേഡ് യൂണിയന് നേതാക്കളായ ടി.എസ്.ജയകുമാര്‍, അനസ് ഷുക്കൂറ്, അഗസ്റ്റ്യന്‍ ബോബന്, കെ.ശശികുമാര്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: