കോട്ടയം: അടല്‍ബിഹാരി വാജ്പേയിയുടെ കാലത്ത് വിഭാവനം ചെയ്ത് ബജറ്റില്‍ വകകൊള്ളിച്ച് നടപ്പിലാക്കാനിരുന്ന ശബരി റെയില്‍പാത അട്ടിമറിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് പ്രസ്താവിച്ചു., ശബരി റെയില്‍പാതയുടെ പ്രവര്‍ത്തനത്തിന് വേണ്ടി ആരംഭിച്ച പാലായിലെ ഓഫീസ് അടച്ച്പൂട്ടാന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിനു അയ്യപ്പഭക്തന്മാരുടെ ചിരകാലാഭിലാഷമായ റയില്‍പാതയാണ് കേരളത്തിന് നഷ്ടമാകുന്നത്. കേരളത്തിലെ മലയോര മേഖലയുടെ വികസനത്തിന് ആക്കം കുറിക്കുന്ന ഈ പാത നിര്‍മ്മാണ പ്രക്രിയ അവസാനിക്കുന്നതോടെ ഈ മേഖലയിലെ വികസനം ഒരു സ്വപ്നമായി മാറുകയാണ്. ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: