കോട്ടയം : പ്രമുഖ ജ്യോതിഷതാന്ത്രികാചാര്യനും ആധ്യാത്മിക പണ്ഡിതനുമായ പി.എം. ഈശ്വരന് നമ്പൂതിരി (64) അന്തരിച്ചു. അയ്യപ്പധര്മ്മപ്രചാരകനും പുതുമന ശ്രീമഹാഗണപതിക്ഷേത്രം തന്ത്രിയും പുതുമന തന്ത്രവിദ്യാലയം രക്ഷാധികാരിയും സ്ഥാപകനുമാണ്. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുതുമന ഇല്ലത്ത്.
2003 നവംബര്‍ 12 ന് തിരുവനന്തപുരത്ത് തീര്‍ത്ഥപാദ മണ്ഡപത്തില്‍ വച്ച് ഹൈന്ദവ ആചാര്യന്മാരെ ചേര്‍ത്ത് തന്ത്രപ്രവേശന വിളംബരത്തിന് നേതൃത്വം നല്കി. തിരുവനന്തപുരം കേന്ദ്രീകരിച്ച് ‘തന്ത്രശാസ്ത്രപ്രചാരണസഭ’ എന്ന സംഘടന രൂപീകരിച്ചു.
കേരളത്തിനകത്തും പുറത്തുമായി എഴുപതോളം ക്ഷേത്രങ്ങളിലെ തന്ത്രി, യോഗക്ഷേമസഭ ഉപസഭ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, അഖിലകേരള പൗര്‍ണ്ണമി സംഘം പ്രസിഡന്റ്, ചങ്ങനാശ്ശേരി യൂണിയന് രക്ഷാധികാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയിസ് യൂണിയന് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ : പുലിയൂര്കുന്നം കളീയ്ക്കല്മഠം സരസ്വതി അന്തര്‍ജ്ജനം. മക്കള്‍ : മനു നമ്പൂതിരി (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തി), പുതുമന മഹേശ്വരന് നമ്പൂതിരി, ഇന്ദുദേവി (തൃക്കാരിയൂര്‍, തോട്ടുവാ മരങ്ങാട്ടില്ലം), മരുമക്കള്‍ : ശ്രീചിത്ര (പാലാ പാറയ്ക്കാട്ടുമഠം), ദീപ (പട്ടാമ്പി ഇളയാട്ടുമന), കൃഷ്ണന് നമ്പൂതിരി (തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം മേല്‍ശാന്തി).
അന്തരിച്ച മാധവന് നമ്പൂതിരി അച്ഛനും ദേവകി അന്തര്‍ജ്ജനം അമ്മയും ഭാഗവതാചാര്യന്‍ ഗോവിന്ദന് നമ്പൂതിരി ജ്യേഷ്ഠനുമാണ്.
കേന്ദ്രമന്ത്രി കെ.വി തോമസ്, കെ.സി വേണുഗോപാല്‍, മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ്, ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ്, എംഎല്‍എമാരായ സി.എഫ് തോമസ്, എന്‍. ജയരാജ്, അഡ്വ. തോമസ് ഉണ്ണിയാടന്, റോഷി അഗസ്റ്റിന്, മോന്‍സ് ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോസ് കെ. മാണി എം.പി, എന്‍. പീതാംബരക്കുറുപ്പ് എം.പി, കെ.ആര് ഗൗരിയമ്മ, ദേവസ്വം എംപ്ലോയിസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എന്‍. ഗോവിന്ദന് നമ്പൂതിരി, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.എഫ് വര്‍ഗ്ഗീസ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. പത്മനാഭന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: