കൊച്ചി: എസ്എന്‍ഡിപിയോഗം കുന്നത്ത്നാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ദര്‍ശനോത്സവം ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെ പെരുമ്പാവൂര്‍ യൂണിയന് ആസ്ഥാനത്ത് നടക്കും.
ശ്രീനാരായണ ഗുരുദേവന്റെ തത്വദര്‍ശനത്തെ അറിയുവാനും സ്വാംശീകരിക്കുവാനും അവസരമൊരുക്കുന്നതാണ് ദര്‍ശനോത്സവം. ഏപ്രില്‍ ഒന്നിന് രാവിലെ 10ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണന് അദ്ധ്യക്ഷത വഹിക്കും. ഗാനഗന്ധര്വ്വന് ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായിരിക്കും. സ്പീക്കര്‍ ജി.കാര്ത്തികേയന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.ബാബു, കെ.പി.ധനപാലന് എംപി, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സാജുപോള്‍ എംഎല്‍എ, വടയാര്‍ സുനില്‍, സജിത് നാരായണന്, ടി.എന്‍.സദാശിവന്, എം.എ.രാജു, എ.ബി.ജയപ്രകാശ്, സി.കെ.കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 2ന് ജനനീ നവരത്നമഞ്ജരിയെക്കുറിച്ച് കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധര്‍മചൈതന്യ സ്വാമിയും ശ്രീനാരായണദര്‍ശനത്തെക്കുറിച്ച് പ്രൊഫ.എം.കെ.സാനുവും പ്രഭാഷണം നടത്തും.
രണ്ടിന് രാവിലെ 9.15ന് ശിവഗിരിമഠം അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.ഗീതാ സുരാജ്, ശ്രീനാരായണ ധര്‍മ്മാശ്രമം പ്രസിഡന്റ് സൈഗണ്‍ സ്വാമി, ഡോ.പുഷ്പാംഗദന്, ഡോ.രാജ് മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
മൂന്നിന് രാവിലെ 10ന് ഗുരുദേവദര്‍ശനം കര്‍മപഥത്തില്‍ എന്നവിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രസംഗിക്കും. സൈഗണ്‍ സ്വാമി, ഡോ.കാര്യമാത്രവിജയന് തന്ത്രി, ഡോ.കാഞ്ചന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. നാലാംതീയതി ഡോ.എം.എം.ബഷീര്‍, സൈഗണ്‍ സ്വാമി, ഡോ.ഉണ്ണികൃഷ്ണന്, ഡോ.താര എന്നിവര്‍ ക്ലസ്സെടുക്കും. അഞ്ചാംതീയതി പി.ടി.മന്മഥന്, ഡോ.ഓമന, സ്വാമി ധര്‍മ ചൈതന്യ, ഡോ.ബി.കരുണാകരന് എന്നിവര്‍ ക്ലാസ്സെടുക്കും.
ആറാം തീയതി ഡോ.രാധിക സി.എസ്, സൈഗണ്സ്വാമി, ഡോ.തോളൂര്‍ ശശിധരന്, ഡോ.ആര്.അനിലന്‍ എന്നിവര്‍ ക്ലാസെടുക്കും. ഏഴാംതീയതി രാവിലെ 10ന് ശ്രീനാരായണ ഗുരുദേവ ഗാനമഞ്ജരി. തുടര്‍ന്ന് സൈഗണ്സ്വാമി, ബി.എസ്.വസന്തകുമാരി, ഡോ.കെ.സുദര്ശന് എന്നിവര്‍ ക്ലാസെടുക്കും.
എട്ടിന് രാവിലെ 10ന് സമാപനസമ്മേളനം കേന്ദ്രമന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. കെ.കെ.കര്ണ്ണന് അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്, എം.ജി.പുഷ്പാകരന്‍, കെ.എം.സജീവ്, കെ.എന്‍.ഗോപാലകൃഷ്ണന്, മനോജ് കപ്രക്കാട്ട്, ലതാരാജന്‍, ഇന്ദിരാശശി, നളിനി മോഹന്‍, എ.ബി.ജയപ്രകാശ്, കെ.എ.പൊന്നു എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 2ന് സര്‍വൈശ്വര്യ പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: