കാലടി : കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ബോയ്സ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 30, 31 തീയതികളില്‍ നടക്കും. ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് 30 ന് രാവിലെ 10 ന് സ്കൂള്‍ മാനേജരും കാഞ്ഞൂര്‍ ഫൊറോന വികാരിയുമായ ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ഡാം 999 എന്ന സിനിമ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം നാലിന് ശതാബ്ദി ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ്, പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനം, ഗുരുവന്ദനം എന്നിവ നടക്കും. ശ്രീശങ്കര കോളജ് പ്രഫസര്‍ എസ്.കെ വസന്തന് മുഖ്യ പ്രഭാഷണം നടത്തും.
ശതാബ്ദി സമാപന ദിവസമായ 31 ന് വൈകുന്നേരം 3.30 ന് അധ്യപാക-രക്ഷാകര്തൃസമ്മേളനത്തില് റൈഫണ്‍ ജോസഫ് ആട്ടോക്കാരന് ക്ലാസ് നയിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിക്കും. എക്സൈസ് മന്ത്രി കെ.ബാബു സുവനീര്‍ പ്രകാശനം ചെയ്യും. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കുര്യന് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
ശതാബ്ദി സ്മാരകമായി നിര്‍മിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം കെ.പി. ധനപാലന് എം.പി നിര്‍വഹിക്കും. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, അഡ്വ.ജോസ് തെറ്റയില്‍, സാജു പോള്‍ എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: