കറുകച്ചാല്‍: കോട്ടയം-പത്തനംതിട്ട ജില്ല അതിര്‍ത്തിയില്‍ നീലമ്പാറ സോഫിയ ഇണ്റ്റര്‍ നാഷണല്‍ സ്കൂളിനടുത്ത് കുന്നിടിച്ച് വാന്‍ തോതില്‍ മണ്ണെടുപ്പു നടക്കുന്നു. ഒരു മല ൫൦ അടിയോളം ആഴത്തില്‍ ഇടിച്ചു നിരത്തി മണ്ണെടുത്തശേഷം തൊട്ടുചേര്‍ന്നുള്ള വീടിണ്റ്റെ പിന്‍ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയാണ്. വീടുനിര്മ്മിക്കാനെന്ന വ്യാജേന അധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് ഒരുമാസമായി മണ്ണെടുപ്പു നടക്കുന്നത്. ഇവിടെ നിന്നും ഇടിച്ചു നിരപ്പാക്കുന്ന മണ്ണ് കറുകച്ചാല്‍ വഴിയാണ് കടത്തികൊണ്ടുപോകുന്നത്. മണ്ണെടുത്ത ഭാഗങ്ങളില്‍ വന്‍പാറകളും നീരുറവകളും തെളിഞ്ഞുകാണാം. ഈ പാറകള്‍ പൊട്ടിച്ച് വിറ്റുപണമാക്കാനും ശ്രമിക്കുന്നുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്തുനിന്നും മണ്ണും പാറകളും മാറ്റുന്നതുമൂലം സമീപത്തെ കിണറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. പാറപൊട്ടിക്കാന്‍ തുടങ്ങുന്നതോടെ തൊട്ടടുത്തവീടുകളില് താമസിക്കുന്നവര്‍ ഏറെ പരിഭ്രാന്തരാണ്. പാറപൊട്ടിക്കാനുള്ള അനുമതികൊടുത്തുകഴിഞ്ഞാല് റവന്യൂ അധികൃതര്‍ പിന്നീട് ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഇത് മണ്ണുമാഫിയാകള്ക്ക് ഏറെ പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: