എരുമേലി: ചെറുവള്ളി തോട്ടത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന രണ്ടുകയ്യേറ്റങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എരുമേലി ഗ്രാമപഞ്ചായത്ത് ഇന്നലെ നോട്ടീസ് നല്കി. ചെറുവള്ളി തോട്ടത്തിലെ പഞ്ചായത്തുവക വെയിറ്റിംഗ് ഷെഡ്ഡിന് സമീപവും ചേനപ്പാടി റോഡില്‍ തോട്ടം അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയില്‍ രണ്ടിടങ്ങളിലായാണ് ഭൂമി കയ്യേറ്റം നടന്നത്. ഭൂമി കയ്യേറ്റം സംബന്ധിച്ച് നാട്ടുകാര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ പഞ്ചായത്തധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മണിലയാറിലേക്ക് ഇറങ്ങിപ്പോകുന്ന വഴി ഒഴിവാക്കിയാണ് ചേനപ്പാടി റോഡിലെ ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത്. കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും, നോട്ടീസ് ലഭിച്ച് ൨൪മണിക്കൂറിനുള്ളില് തോട്ടം അധികൃതര്‍ തന്നെ പൊളിച്ചുനീക്കണമെന്നും നോട്ടീസില്‍ പറയുന്നു. അനധികൃതമായി നടത്തിയിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തു പൊളിച്ചു നീക്കിയാല്‍ ഇതിനുള്ള ചെലവ് മാനേജ്മെണ്റ്റില് നിന്നും ഈടാക്കുമെന്നും നോട്ടീസ് പറയുന്നു. ഭൂമി കൈമാറ്റത്തെ തുടര്‍ന്ന് വിവാദമായിത്തീര്‍ന്ന ചെറുവള്ളി എസ്റ്റേറ്റ് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിലിവേഴ്സ് ചര്‍ച്ചാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്. ഭൂമി കൈമാറ്റം, മരം മുറിക്കല്‍ അടക്കം യാതൊരുവിധ പ്രവര്‍ത്തനങ്ങളും ചെയ്യരുതെന്നുകാട്ടി കഴിഞ്ഞ ആഴ്ച റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. കോടതി ഉത്തരവിണ്റ്റെ അടിസ്ഥാനത്തില്‍ നല്കിയ നോട്ടീസിനു തൊട്ടുപിന്നാലെയാണ് രണ്ടുഭാഗത്തെ റോഡും പുറമ്പോക്കും കയ്യേറാനുളള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അറുപതി വര്‍ഷക്കാലമായി ചെറുവള്ളി തോട്ടത്തിലെ റോഡുകള്‍ പഞ്ചായത്താണ് സംരക്ഷിക്കുന്നത്. എന്നാല്‍ എരുമേലിയിലെ പ്രധാന സമാന്തരപാതയായ എരുമേലി-കാരിത്തോട്-മുക്കട റോഡും ചേനപ്പാടി റോഡും തോട്ടത്തിണ്റ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോട്ടക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എരുമേലി പഞ്ചായത്തിലുള്‍പ്പെട്ട ചെറുവള്ളി തോട്ടത്തിലെ നിരവധി പ്രശ്നങ്ങളില്‍ പഞ്ചായത്ത് പലപ്രാവശ്യം നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഒന്നിനും കാര്യമായ നടപടി ഉണ്ടായിട്ടുമില്ല. വാന്‍ സാമ്പത്തിക അഴിമതിയുടെ ഭൂമികൈമാറ്റവും കയ്യേറ്റവും നടത്തിക്കൊണ്ടിരിക്കുന്ന ബിലിവിയേഴ്സ് ചര്‍ച്ച് അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തിലും നിരവധി അന്വേഷണങ്ങള്‍ നടന്നുവരികയുമാണ്. ചെറുവള്ളിത്തോട്ടത്തിലെ പ്രധാനപ്പെട്ടമൂന്നോളം ആരാധാനാലയങ്ങിലേക്ക് കടന്നുപോകുന്ന പഞ്ചായത്തുവക റോഡിനെ ചൊല്ലിയാണ് തോട്ടം അധികൃതര്‍ തര്‍ക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്നും ചെറുവള്ളി തോട്ടം കൈക്കലാക്കാന്‍ വ്യാജരേഖകള്‍ വന്‍തോതില്‍ തയ്യാറാക്കിയിരുന്നതായും സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: