ശാസ്ത്രപ്കൊച്ചി: ദേശീയ ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ അവസാനഘട്ട ദ്വിദിന ശാസ്ത്ര ക്യാമ്പ് ഏപ്രില്‍ 2,3 തീയതികളില്‍ കൊച്ചിയില്‍ നടക്കും. എളമക്കര സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ ആദ്യ രണ്ടുഘട്ട പരീക്ഷകളില്‍നിന്നും വിജയികളായ 110 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ക്വിസ്, വൈവ്, റോള്‍ പ്ലേ, ടീം ആക്ടിവിറ്റി- ടരശലിരല യമലെറ ജൃീയഹലാ ്ഹ്ശിഴ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജയികളായ ശാസ്ത്ര പ്രതിഭകളെ തെരഞ്ഞെടുക്കും.
2 -ന് രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്.അനന്തനാരായണന്‍ മുഖ്യാതിഥിയായിരിക്കും. 3 ന് നടക്കുന്ന സമാപനച്ചടങ്ങില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി & എന്‍വയണ്‍മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന് പിള്ള ഉദ്ഘാടനം ചെയ്യും. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.പി.എന്‍.നമ്പൂതിരി, സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള, വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, ശാസ്ത്ര പ്രതിഭാ മത്സരം വര്‍ക്കിംഗ് ചെയര്മാന് പ്രൊഫ.കെ.ഗിരീഷ് കുമാര്‍, കണ്‍വീനര്‍ ഡോ.രമാലക്ഷ്മി പൊതുവാള്, ശാസ്ത്ര പ്രതിഭാ മത്സരം പരീക്ഷ കണ്ട്രോളര് ഡോ.എം.ആര്.ശാന്താദേവി തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2393242, 9895321015.
പ്രതികരിക്കാൻ ഇവിടെ എഴുതുക: