സോള്‍: ആണവ ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്‍മോഹന്‍സിംഗ്. ആണവ സാങ്കേതികവിദ്യ കൈക്കലാക്കാന്‍ ഭീകരരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ട്. ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകമാണ് ആണവ സുരക്ഷിതത്വത്തിന് ഉചിതമായ മാര്‍ഗം. രണ്ടാമത് ആണവ സുരക്ഷിത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതീവ നശീകരണ ശേഷിയുള്ള ആണവായുധങ്ങള്‍ ഭീകരന് കൈക്കലാക്കുന്നത് തടയണമെന്ന് 2002ല്‍ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം 1540 ഇന്ത്യ പിന്താങ്ങുന്നുവെന്നും അതിന്റെ കമ്മറ്റിക്കായി പ്രവര്‍ത്തിക്കുമെന്നും മന്മോഹന് പറഞ്ഞു. ആണവ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്കല്ലാതെ നല്‍കുന്നതിന് നിയമനടപടിയെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ആണവായുധം ഇല്ലാത്ത ലോകമാണ് ആണവ ഭീഷണിയില്‍നിന്ന് ഉറപ്പ് നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ആണവ നിരായുധീകരണം സംബന്ധിച്ച് ഒരു കര്‍മ പദ്ധതി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പേ മുന്നോട്ടുവച്ചിരുന്നു.
അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും സോളില്‍ കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഉഭയകക്ഷി ചര്‍ച്ച നടത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. ആണവ ഉച്ചകോടിക്കിടെ മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു കൂടിക്കാഴ്ച. മാള്ഡീവിലെ കൂടിക്കാഴ്ചക്കുശേഷം ഇതാദ്യമായാണ് രണ്ടുപേരും പരസ്പരം കണ്ടുമുട്ടുന്നത്.
പരസ്പരമുള്ള ചര്‍ച്ചക്ക് ഇരുനേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യാ-പാക് ചര്‍ച്ച മെച്ചപ്പെട്ടുവരികയായിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃദ്രാജ്യമായി ഇന്ത്യയെ കാണണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവന്നിരുന്നു. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായുള്ള കൂടിക്കാഴ്ചക്ക് ഈവര്‍ഷം അവസാനം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: