കോട്ടയം: തിരുവാറ്റ ശ്രീരാമഹനുമാന്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിണ്റ്റെ സമാപനത്തോടനുബന്ധിച്ച് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകശവും ഹനുമാന് സ്വാമിയുടെ പുതിയ ശ്രീകോവിലിലെ പുനഃപ്രതിഷ്ഠയും നടക്കും. ൨൯ന് രാവിലെ ൭ന് തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഏകദേശ ൨൦ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്. സമര്‍പ്പണസമ്മേളനം പത്തനംതിട്ട ജില്ലാ കളക്ടര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പി.എസ്.നായര്‍, ശ്രീകുമാര്‍, മാത്യു കുരുവിള, കാ.ഭാ.സുരേന്ദ്രന്, കെ.എന്‍.രവീന്ദ്രനാഥ്, ഡോ.പി.ആര്.കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഏപ്രില്‍ ൧ന് ശ്രീരാമനവമിയോടനുബന്ധിച്ച് ൧മുതല് ൮വരെ ഭാഗവതസപ്താഹയജ്ഞം നടക്കും. പാലക്കാട് പരളി ശ്രീകാന്ത്ശര്മ്മയാണ് യജ്ഞചാര്യന്‍. ഏപ്രില്‍ ൬ന് ഹനുമദ്ജയന്തി. മാര്‍ച്ച് ൨൯നും ഏപ്രില്‍ ൮നും സമൂഹസദ്യ. ഭാഗവതസപ്താഹയജ്ഞം ഡോ.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും. ഷൈലജാ രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: