ചങ്ങനാശേരി: പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹത്തിന് ക്രിയാത്മകമായി സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുമ്പോള്‍ അത് സമൂഹത്തിന് ദിശാബോധം നല്‍കും. അലന്‍മാത്യു ഫൗണ്ടേഷണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അലന് അനുസ്മരണവും അവാര്‍ഡുദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അലന്‍മാത്യു സാമൂഹ്യ പ്രതിബദ്ധതയോടെ പൊതുരംഗത്ത് നിലകൊണ്ട പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ടൈം അച്ചീവ്മെണ്റ്റ് അവാര്‍ഡ് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫിന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. സി.എഫ്.തോമസ് എംഎല്‍എയും വി.ആര്.ഭാസ്കരനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കള്‍ച്ചറല്‍ അവാര്‍ഡ് സിനിമാ സംവിധായകന് സിദ്ദിക്കിന് ജില്ലാ പോലീസ് ചീഫ് സി.രാജഗോപാല്‍ സമര്‍പ്പിച്ചു. ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഖത്തര്‍ സാസ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ചാക്കോയ്ക്ക് നല്കി. ഫാത്തിമപുരം സ്നേഹനിവാസിന് ജീവകാരുണ്യ ഫണ്ട് ചടങ്ങില്‍ മുഖ്യമന്ത്രി നല്കി. മന്ത്രി കെ.സി.ജോസഫ്, സി.എഫ്.തോമസ് എംഎല്‍എ, വി.ആര്.ഭാസ്കരന്, സിദ്ദിക്ക് എന്നിവര്‍ മറുപടിപ്രസംഗം നടത്തി. സ്മിതാജയന്, ബി.രാധാകൃഷ്ണമേനോന് ജോണ്സണ് ജോസഫ്, ഡോ.സ്കറിയ സക്കറിയ, കെ.ജെ.ജെയിംസ്, അഡ്വ.പി.രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: