കൊച്ചി: ശനിയാഴ്ച അന്തരിച്ച ചലച്ചിത്ര നടന് ജോസ് പ്രകാശിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സാമൂഹ്യ- സാംസ്കാരിക-കലാ രംഗത്തെ നിരവധി പേര് അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: