ചെന്നൈ: തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി എസ്. മാലതി (58) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായിരുന്നു. മുമ്പ് ആഭ്യന്തര സെക്രട്ടറിയായിരുന്ന മാലതിയെ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്താണ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഡയറക്ടര്‍ ഓഫ് ഇകണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി.ആര്.എസ് എടുത്തിരുന്നു.
തമിഴ്നാടിലെ രണ്ടാമത്തെ വനിതാ ചീഫ് സെക്രട്ടറിയായിരുന്ന മാലതി 1977 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: