ഹിന്ദുധര്‍മ്മത്തിന്റെ കൂടെപ്പിറപ്പാണ് അയിത്താചരണം എന്ന ധാരണയും നാം തിരുത്തേണ്ട സമയമായി. അദ്വൈത ചിന്തയും അയിത്താചരണവും എങ്ങനെ കൂടെ സഞ്ചരിക്കും? വിദ്യാവിനയ സമ്പന്നേ….. എന്ന് തുടങ്ങുന്ന ഗീതാശ്ലോകവും ഇവിടെ അനുസ്മരിക്കുക. ആദ്യകാലത്ത് അസ്പൃശ്യതയാണ് ഉണ്ടായിരുന്നതെന്നും അയിത്താചരണം പിന്നീട് വന്നതാണെന്നും ഡോ. അംബേദ്കര്‍ പറയുന്നു. ലോകത്തിലെ പല രാജ്യക്കാര്‍ക്കിടയിലും ഈ സ്വഭാവം നിലനിന്നിരുന്നുവെന്നും ശൂദ്രര്‍ ആരായിരുന്നു എന്ന പുസ്തകത്തില്‍ ഇദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അസ്പൃശ്യതയും അയിത്താചരണവും ട്രൈബല്‍ ജീവിതരീതിയില്‍ നിന്നും ഉടലെടുത്തതാവണം. നമ്മുടെ ‘ധര്‍മ്മശാസ്ത്ര’കാരന്മാര് ഇവയെ പുണ്യാഹം തളിച്ച് പാവനവും ദൈവീകവുമാക്കിയതാകാനാണ് സാധ്യത. ഭാരത ബൃഹച്ചരിത്രം ഇക്കാര്യത്തിലെന്ത് പറയുന്നുവെന്ന് നോക്കാം. “പൂര്‍വ്വ വൈദിക കാലത്ത് ജാതിവ്യവസ്ഥയില്‍ ഉറച്ച നിയന്ത്രണമുണ്ടെന്ന് തെളിയിക്കുന്ന ഋഗ്വേദസൂക്തങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മിശ്ര വിവാഹം, തൊഴില്‍ മാറ്റം, സഹജീവിത്വം എന്നിവയില്‍ യാതൊരു വിലക്കുമുണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ ശൂദ്ര സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളതിനും ആര്യന്മാരും ശൂദ്രരും ബന്ധപ്പെട്ടിട്ടുള്ളതിനും ദൃഷ്ടാന്തങ്ങളുണ്ട്…. ശൂദ്രര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതില്‍ നിരോധനമുണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാരെ തീണ്ടുന്നതോ തൊടുന്നതോ കൊണ്ട് അശുദ്ധിയുണ്ടാകുമെന്നതിനും തെളിവില്ല”.
“ആധുനിക ഗ്രന്ഥകാരന്മാരുടെ അഭിപ്രായത്തില്‍ തൊഴില്‍, സഹജീവിത്വം മുതലായ കാര്യങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആര്യന്മാരല്ല; പ്രത്യുത അപരിചിതങ്ങളായ തൊഴിലുകളും വിലക്കപ്പെട്ട ഭക്ഷണവും പരിശീലിക്കുന്നത് കൊണ്ടുണ്ടാകുന്ന മാന്ത്രിക ഫലങ്ങളെ ഭയപ്പെട്ടിരുന്നവരും ഗണചിഹ്ന വിശ്വാസികളും പൂര്വദ്രാവിഡ ഭാരതത്തിലെ ആദിമനിവാസികളുമായ ആദി ആസ്ത്രലോയിഡുകളും ആസ്ത്രോ ഏഷ്യന്‍ വര്‍ഗക്കാരുമാണ്. മിശ്രവിവാഹ നിരോധനത്തിനും ഇത്തരമൊരു ഉത്ഭവസ്ഥാനം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആര്യനായ ആക്രമണകാരി(?) സ്വന്തം ആദര്‍ശങ്ങളായ വര്‍ണചിന്ത, താഴ്ന്ന ജാതിയില്‍നിന്നും പുരുഷനുമാത്രം വിവാഹമാകാമെന്ന വ്യവസ്ഥ എന്നിവകൊണ്ട് പണ്ട് മുതല്ക്കേ നടപ്പിലിരുന്ന ഒരേര്‍പ്പാടിനെ സ്ഥിരപ്പെടുത്തുകയും സ്ഫുടമാക്കുകയും മാത്രമേ ചെയ്തുള്ളൂ. മന്ത്രവാദപരമായ ആശയങ്ങളുടെ ഫലമായുണ്ടായ ഒരു വിലക്കത്രെ ഇത്. ഭൂമിശാസ്ത്രപരവും സാമ്പത്തികവും മതപരവുമായ ഘടകങ്ങള്‍ അനന്തര വികസനത്തെ സ്വാധീനിച്ചിരിക്കാം”. (പുറം-33) അപ്പോള്‍ അയിത്താചരണത്തിന്റെ കാര്യത്തില്‍ ബ്രാഹ്മണിസത്തിന് സ്രഷ്ടാവിന്റെയല്ല, രക്ഷിതാവിന്റെ സ്ഥാനമാണുള്ളതെന്ന് ചുരുക്കം.
ജാതി ഭക്ഷണം, നിമിത്ത ഭക്ഷണം, ആശ്രയ ഭക്ഷണം എന്നിങ്ങനെ മൂന്ന് വിധ ഭക്ഷണങ്ങളെ ഹൈന്ദവാചാര്യന്മാര് വിലക്കിയതായി പറയുന്നുണ്ട്. ഉള്ളി തുടങ്ങി നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന താമസഭക്ഷണങ്ങളാണ് ജാതി ഭക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. ഈച്ചയെപ്പോലുള്ള ജീവികള്‍ വീണു ചത്ത ഭക്ഷണം നിമിത്ത ഭക്ഷണമാണത്രെ. ദുഷ്ടസ്വഭാവക്കാരും അധാര്മ്മികളുമായവര് നല്കുന്ന ഭക്ഷണം അഥവാ അവരില്‍നിന്നും കഴിക്കുന്ന ഭക്ഷണം ആശ്രയ ഭക്ഷണവുമാകുന്നു. കഴിക്കുന്നവനേയും ഇത്തരം ഭക്ഷണം ദുഷിപ്പിക്കുമെന്ന കാരണമാണ് ആശ്രയഭക്ഷണ നിരോധനത്തിന് നിദാനം. ഇവയ്ക്ക് പുറമെ ശുചിത്വ ചിന്തയുമായി ബന്ധപ്പെട്ട ചില വിധി വിലക്കുകളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നിരിക്കാം. ബാക്കി പറയുന്നതും അറിയുന്നതും ആചരിക്കുന്നതുമെല്ലാം കഥയില്ലായ്മതന്നെ.
ചരിത്രത്തില്‍ നമുക്ക് തെറ്റിയിട്ടില്ലെന്നോ പറ്റിയ തെറ്റിനെ വെള്ള പൂശേണ്ടതുണ്ടെന്നോ അല്ല ഇത്രയും പറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നത്. മറിച്ച് ജാതിവ്യവസ്ഥയുടെ ആത്മാവ് ഹിന്ദുത്വമാണെന്നും അത് ബ്രാഹ്മണിസമാണെന്നും അതിനാല്‍ ഹിന്ദുത്വത്തെ തകര്‍ത്തെറിഞ്ഞാലേ ഇന്ത്യക്ക് പുരോഗമിക്കാനാകു എന്ന വിധമുള്ള സെക്കുലര്‍ പ്രചരണം വിലപ്പോകില്ലെന്ന് കാണിയ്ക്കാനുള്ള ഒരുദ്യമമാണിത്. ഇന്ന് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇവിടുത്തെ മതേതര ജനാധിപത്യമാണ്. മതേതരത്വമെന്നാല്‍ അസംഘടിത ഹിന്ദുക്കളുടെ ചെലവില്‍ സംഘടിത മതങ്ങള്‍ക്ക് വിടുവേല ചെയ്യലാണിവര്ക്ക്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇമെ്രൃമര്യ യാണ് വാസ്തവത്തില്‍ നിലനില്‍ക്കുന്നത്. ണല രമെേ ീൗൃ ്ീലേെ എന്ന് പറയുന്നതിലും ശരി ണല ഢീലേ ീൗൃ രമെലേെ എന്നംഗീകരിക്കുന്നതാണ്. രാജ്യത്തിന്റെ ഏകത്വത്തെ മറന്നുകൊണ്ടുള്ള നാനാത്വ (പ്രാദേശിക) ജനാധിപത്യാഭ്യാസം വേറെയും. ഇനിയും പാക്കിസ്ഥാനുകളിവിടെ സൃഷ്ടിക്കപ്പെട്ടാലും പഴയ നാട്ടുരാജ്യങ്ങളുടെ സ്ഥാനത്ത് ഭാഷാ-ജാതി രാജ്യങ്ങള്‍ ആവിര്‍ഭവിച്ചാലും അത്ഭുതപ്പെടാനില്ല. ഹിന്ദു സമാജത്തില്‍ ജാതീയത സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ സംവരണത്തില്നിന്നും വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ ഹിന്ദുക്കളെ ഒഴിവാക്കാനും സമത്വസുന്ദരമെന്ന ഘോഷിക്കപ്പെടുന്ന മതക്കാരെ പകരം ചേര്‍ക്കാനുമുള്ള ആസൂത്രണത്തിലാണ്. എന്നിട്ടും ബ്രാഹ്മണിസത്തിനെതിരായി ‘ചരിത്ര’ പ്രസംഗവും!
വര്‍ണ്ണവിവേചനത്തിന്റെയും അടിമവ്യവസ്ഥയുടെയും പേരില്‍ ക്രൈസ്തവ-ഇസ്ലാം മതങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റാത്തവര്‍ ജാതിവ്യവസ്ഥയുടെ പേരില്‍ ഹിന്ദുത്വത്തിനെതിരെ ഉറഞ്ഞുതുള്ളുന്നതിന്റെ യുക്തിയെന്താണെന്ന് ബങ്കിംചന്ദ്രബാറ്റര്ജി ചോദിച്ചതിന് കാലമിത്രയായിട്ടും തൃപ്തികരമായൊരു മറുപടി ആരും തന്നിട്ടില്ല. അപ്പാര്‍ത്തീഡിനെ സാധൂകരിക്കാന്‍ വേണ്ടി കറുത്ത വര്ഗക്കാരന് ആത്മാവില്ലെന്നുപോലും ബൈബിളുദ്ധരിച്ച് സിദ്ധാന്തിച്ച സഭക്കാര് ഭൂമിയിലുണ്ട്. ഇസ്ലാമിക ഭരണങ്ങള്‍ അടിമവ്യവസ്ഥ വേണ്ടെന്ന് വച്ചില്ലെന്ന് മാത്രമല്ല അതിനെ സമര്‍ത്ഥമായും ലാഭകരമായും ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷേ രാഷ്ട്രീയം തൊഴിലാക്കുകയും എന്ത് വൃത്തികേട് ചെയ്തും ആ തൊഴില്‍ സംരക്ഷിക്കാനുദ്യമിക്കുകയും ചെയ്യുന്നവര്‍ക്കും അവരുടെ ദാനധര്‍മ്മംകൊണ്ട് ഉദരപൂരണം നടത്തുന്ന ബുദ്ധിജീവികള്‍ക്കും ഇക്കാര്യമൊക്കെ പരിശോധിക്കാന്‍ എവിടെയാണ് സമയം, എന്താണ് താല്‍പ്പര്യം? അവനവനെക്കുറിച്ചല്ലാതെ അടുത്ത തലമുറയെക്കുറിച്ചോ ഭാരതത്തിന്റെ ഭാവിയെക്കുറിച്ചോ ഇവര്‍ക്കൊരു വ്യാകുലതയുമില്ല.
മിത്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: