മൂവാറ്റുപുഴ: സ്വകാര്യ വ്യക്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മുന്നില്‍ മുനിസിപ്പല്‍ നിയമം ലംഘിച്ച് കോണ്‍ക്രീറ്റ് തൂണ് ഉയര്‍ത്തി. വെള്ളൂര്‍ക്കുന്നത്തെ ടയര്‍ വ്യാപാരിയുടെ ഉടമസ്ഥതയില്‍ എം സി റോഡില്‍ വാഴപ്പിള്ളിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തൂണുകളാണ് നിയമം ലംഘിച്ച് പണിതിട്ടുള്ളത്.
നഗരത്തിലെ പ്രധാന റോഡുകളില്‍ നിന്നും അഞ്ചരമീറ്റര്‍ തള്ളിവേണം കെട്ടിടം നിര്മ്മിക്കണാനെന്ന നിയമം നിലനില്‍ക്കെയാണ് റോഡിനോട് ചേര്‍ന്നുള്ള ഫുട്പാത്തിനോട് ചേര്‍ന്ന് പഴയകെട്ടിടത്തിന് തുല്യമായി പുതിയ കെട്ടിടത്തിന്റെ തൂണുകള്‍ പണിതിട്ടുള്ളത്. കെ എസ് ടി പിക്ക് വേണ്ടി സ്ഥലം എടുത്തുപോയ വ്യക്തികളുടെ പുരയിടത്തില്‍ കെട്ടിടം പണിയുന്നതിന് വ്യക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. റോഡ് പണി കഴിഞ്ഞയുടനെ പണിത ഈ കെട്ടിടത്തിന് മുമ്പില്‍ പാര്‍ക്കിങ് ഏരിയായി തിരിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ തൂണുകള്‍ പണിത് മുറികള്‍ നിര്‍മ്മിക്കുവാനുള്ള നീക്കത്തിന് നഗരസഭ പൊതുമരാമത്ത് വിഭാഗം ഒത്താശ ചെയ്യുകയാണ്. ഇത്തരത്തില്‍ നഗരത്തില്‍ വ്യാപകമായി അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നുവരുന്നുണ്ട്. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും വന്‍തുക കൈപ്പറ്റി ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മാണത്തിന് നേരെ കണ്ണടയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: