കൊച്ചി: മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേരള തീരത്തു നിരീക്ഷണം ശക്തമാക്കിയെന്നു കോസ്റ്റ് ഗാര്‍ഡ് ഡയറക്റ്റര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന് അറിയിച്ചു.
അപകടം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചനയിലാണ്. നാവികസേനയും ഡയറക്റ്റര്‍ ജനറല്‍ ഒഫ് ഷിപ്പിങും ഉള്‍പ്പെടുന്ന സംവിധാനമായിരിക്കും നടപ്പാക്കുക. മത്സ്യബന്ധനം നടക്കുന്നതിനാല്‍ കേരള തീരത്തു ജാഗ്രത പുലര്‍ത്താന്‍ ചരക്കു കപ്പലുകള്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ നിരീക്ഷണവും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: