പൊന്‍കുന്നം: ചിറക്കടവില്‍ തുടര്‍ച്ചയായി ഭരണനേതൃത്വത്തില്‍ വരുന്നുവെന്ന അഹങ്കാരത്തോടെ ബംഗാള്‍ മോഡലില്‍ ഭരണം നടത്തുന്ന സിപിഎം അടിസ്ഥാന വികസനത്തിനായുള്ള മുറവിളിയെ അവഗണിക്കുന്ന നിലപാട് തിരുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. ആധുനിക ശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്കിയ പ്രമേയം തള്ളിക്കളഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്തംഗങ്ങളുടെ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്റ്റ് കെ.ജി.കണ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ പി.ജി.രാജീവ്കുമാര്‍ ഉഷാകൃഷ്ണപിള്ള, ഉഷാ ശ്രീകുമാര്‍, ബിജെപി നേതാക്കളായ അനില്‍കുമാര്‍, എം.ജി.വിനോദ്, വിജു മണക്കാട്, പ്രദീപ് ചെറുവള്ളി, ഗോപി, അരുണ്‍, പി.ജി.ഉന്മേഷ്, വി.ആര്.രമേശ്, റെജികുമാര്‍, രാജേഷ്കര്ത്താ, രാജീവ് ചേലത്തറ, വൈശാഖ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: