മുംബൈ: സ്വര്‍ണവില വര്‍ധിച്ച് പവന് 21,040 രൂപയായി. ഫെബ്രുവരിയില്‍ 21,120 രൂപയായിരുന്ന സ്വര്‍ണവില ഈ മാസം ആദ്യമായാണ് 21,000 രൂപക്ക് മുകളിലെത്തുന്നത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 400 രൂപയാണ് വര്‍ധനവുണ്ടായത്. അതേസമയം സ്വര്ണപ്പണയത്തിന്മേലുള്ള വായ്പയില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്വര്‍ണാഭരണത്തിന്റെ വിലയുടെ 60 ശതമാനം മാത്രമേ വായ്പ നല്‍കാവൂ എന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: