കണ്ണൂറ്: മുസ്ളിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. സംഘര്‍ഷത്തിനിടയില്‍ രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് താണ സാധു കല്ല്യാണമണ്ഡപത്തില്‍ നടന്ന യോഗത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ ശക്തമായ വാക്കേറ്റവും ബഹളവും നടന്നത്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള ചില കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത് ഒരുവിഭാഗം യൂത്ത് ലീഗുകാര്‍ ഹാളിലേക്ക് ഇരച്ചുകയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ലീഗ് നേതാവ് പി.കെ.കെ.ബാവ പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചതോടെയാണ് പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പുറത്ത് കൂട്ടംകൂടി നില്‍ക്കുകയായിരുന്ന യൂത്ത് ലീഗുകാര്‍ ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ മൗലവി അടക്കമുള്ളവര്‍ക്കെതിരെ മോശമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഹാളിലേക്ക് ഇരച്ചുകയറിയ യൂത്ത് ലീഗുകാരെ നേരത്തെ ഹാളിന് പുറത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് പിടിച്ചുമാറ്റുകയായിരുന്നു. നേതാക്കളെ പോലീസ് പണിപെട്ട് അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി. അക്രമികള്‍ ഹാളിലെ ഫര്‍ണിച്ചറുകള്‍ വലിച്ചെറിയുകയും കാബിണ്റ്റെ ചില ഗ്ളാസുകള്‍ തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: