പത്തനംതിട്ട: സംസ്ഥാനത്തെ ഗ്രാമസഭകളുടെ പ്രവര്‍ത്തനം സജീവമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ തൊഴില്‍ദാന-സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പത്തനംതിട്ട യൂണിയന്‍തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന ന്യൂനത ഇതാണ്. അവരുടെ അധികാര പരിധിയില്‍വരുന്ന ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഗ്രാമസഭകള്‍ക്ക് കഴിയുന്നില്ല. ഇതിന് സാധിച്ചാല്‍ ഇപ്പോള്‍ നല്കുന്ന സഹായങ്ങളുടെ നൂറിരട്ടി സഹായങ്ങള്‍ ജനങ്ങളിലോരോരുത്തര്‍ക്കും കഴിയും. കാരണം അതിനാവശ്യമായ ക്ഷേമപദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്്ക്കരിച്ചിട്ടുള്ളത്. അത് ജനങ്ങളിലെത്താന്‍ ഗ്രാമസഭകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ ഈ നേതൃത്വത്തിന്റെ അഭാവം ഒരര്‍ത്ഥത്തില്‍ ഇന്ന് എസ്.എന്‍.ഡി.പി യോഗമാണ് പരിഹരിക്കുന്നത്.
സാമൂഹ്യ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പദ്ധതിയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ തൊഴില്‍ദാന പദ്ധതികള്‍. സാമൂഹ്യനീതി പൂര്‍ണ്ണമായും കൈവരിക്കണമെങ്കില്‍ സാമ്പത്തിക രംഗത്തെ അനീതി തുടച്ചുമാറ്റണം. വിദ്യാഭ്യാസ തൊഴില്‍ രംഗത്തും മാറ്റങ്ങള്‍ വരുത്തണം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാശ്വതമായ നേട്ടം കൈവരിക്കാനാകൂ. എസ്.എന്‍.ഡി.പി യോഗം ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങള്‍ പ്രശംസാര്‍ഹമാണ്.
പിന്നോക്ക ക്ഷേമ വകുപ്പ് രൂപീകരിച്ച് ഏതെങ്കിലും ഒരു വിഭാഗത്തിന് കൊടുത്ത ഔദാര്യമോ, സൗജന്യമോ അല്ല. മറിച്ച് അര്‍ഹിക്കുന്ന തീരുമാനമെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എല്ലാവര്ക്കും അര്‍ഹിക്കുന്നത് കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ സാമൂഹ്യനീതിയെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിലെ സൂത്രക്കാരനും സൂത്രധാരകനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പിറവത്ത് ജയിച്ചു എന്നുകരുതി നെയ്യാറ്റിന്‍കരയില്‍ നേടാമെന്ന് വിചാരിക്കരുതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. പിറവം വേറെ നെയ്യാറ്റിന്‍കര വേറെ, അവിടുത്തെ കോണ്‍ഗ്രസ് നേതാക്കന്മാര് പ്രസിഡന്റും, സെക്രട്ടറിയുമടക്കം ഇന്റര്‍നാഷണല്‍ ഫ്രോഡുകളാണ്. എസ്.എന്‍.ഡി.പി യോഗത്തിലെ വനിതകളുടെ മൈക്രോഫിനാന്‍സ് പദ്ധതിയിലെ 49 ലക്ഷം രൂപായോളം ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്തവരാണ് അവര്‍. അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ അഡ്വ.കെ.ശിവദാസന്‍നായര്‍, രാജു ഏബ്രഹാം, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: