കോട്ടയം : ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. നഗരം പൂരത്തിണ്റ്റെ തിരക്കിലമര്‍ന്ന വ്യാഴാഴ്ച രാത്രിയിലാണ് വിദഗ്ധമായ രീതിയില്‍ മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. എസ്.എസ്.എല്‍.സി,പ്ളസ്ടു പൊതുപരീക്ഷ നടക്കുന്ന കെട്ടിടത്തിലാണ് മോഷണം നടന്നുവെന്നത് സംവത്തിണ്റ്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ലാബിലുണ്ടായിരുന്ന മൂന്ന് ലാപ്ടോപുകള്, രണ്ടു എല്‍.സി.ഡി മോണിറ്ററുകള്‍, ഒരു എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഫയര്‍സ്റ്റേഷനോട് ചേര്‍ന്നുള്ള കോമ്പൗണ്ടിലുള്ള സ്കൂളിലെ റോഡില്‍ നിന്ന് കാണാന്‍ കഴിയാത്ത ഇടനാഴിയിലാണ് കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ലാബിണ്റ്റെ വാതിലിണ്റ്റെ പൂട്ടിണ്റ്റെ ഭാഗം കത്തിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പൂരത്തിണ്റ്റെ തിരക്കായതിനാല്‍ പൊലീസിണ്റ്റെയോ തൊട്ടടുത്ത അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥരുടെയോ ശ്രദ്ധ പതിയാത്ത അവസരം നോക്കിയാണ് മോഷണം നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. റോഡിന് മറഞ്ഞുള്ള ഇടനാഴിയിലെ മുറിയായതിനാല്‍ വാതില്‍ കത്തിക്കുമ്പോഴുണ്ടായ വെളിച്ചം പോലും പുറത്തുള്ളവരുടെ ശ്രദ്ധയില്‍ വരാനിടയില്ല. കെട്ടിടത്തിന് സെക്യൂരിയുമുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ സ്കൂളില്‍ സ്പെഷ്യല്‍ ക്ളാസിനെത്തിയ വിദ്യാര്‍ഥികളുടെ ലാബ് തുറന്നതായി കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ശാസ്ത്രീയാന്വേഷണ വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഒന്നിലധികം പേര് മോഷണത്തില്‍ പങ്കാളികളായതായി കരുതുന്നു. തെളിവു ശേഖരിക്കുന്നതിന് തടസം വരുത്താനായി സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: