ചങ്ങനാശേരി: ൧൯൮൪ല് പ്രവര്‍ത്തനമാരംഭിച്ച ചങ്ങനാശേരി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ എഞ്ചിനുകളുടെ അഭാവം മൂലം ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഫയര്‍ എഞ്ചിനുകളാണ് ഇപ്പോള്‍ ചങ്ങനാശേരിയിലുള്ളത്. രണ്ടുവലിയ വണ്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതുതായി ഈ വര്‍ഷവും ഒരു വണ്ടിയും അനുവദിച്ചിട്ടില്ല. രണ്ടെണ്ണത്തില്‍ ഒരെണ്ണം കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ്ച ഉപയോഗയോഗ്യമായിട്ടുള്ളത്. ഒരേ സമയത്ത് രണ്ട് അപകടമുണ്ടായാല്‍ ഒരു സ്ഥലത്തേക്കു മാത്രമേ എത്തിച്ചേരാനാകു. ഒരു മാസത്തില്‍ പത്തു മുതല്‍ ഇരുപതു വരെ അപകടങ്ങളും തീപിടുത്തങ്ങളും ചങ്ങനാശേരിയിലുണ്ടാകാറുണ്ട്. എന്നാല്‍ വലിയ വണ്ടി ആയതുകൊണ്ട് ചെറിയ റോഡിലൂടെ പോകുന്നതും വളവുകള്‍ തിരിക്കാനാകാത്തതും മൂലം തക്കസമയത്ത് അപകടസ്ഥലത്ത് എത്താന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ്. ൨൪ ജീവനക്കാര്‍ വേണ്ടിടത്ത് ൫ ജീവനക്കാര്‍ മാത്രമാണിവിടെയുള്ളത്. അഞ്ചു ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് ൨ പേരാണ് ജോലി ചെയ്യുന്നത്. ഹൈഡ്രോളിക് കട്ടറുകളുണ്ടെങ്കിലും മറ്റുപകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല. അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ഒരു ആംബുലന്‍സുപോലും ഇവിടെയില്ല. ഓയില്‍ പോലെയുള്ള വസ്തുക്കളുടെ തീയണക്കാന്‍ ഫോം കോമ്പൗണ്ടിംഗ് സംവിധാനങ്ങളും ഇവിടെയില്ല. അടുത്തകാലത്ത് എസി റോഡില്‍ പാടശേഖരത്ത് തീപിടുത്തമുണ്ടായപ്പോള്‍ അവിടെ ഫയര്‍ എഞ്ചിന് ചെളിയില്‍ താഴുകയുണ്ടായി. ഈ സമയത്ത് മറ്റൊരു സ്ഥലത്തും തീപിടുത്തമുണ്ടായി. ഫയര്‍ എഞ്ചിണ്റ്റെ അഭാവം മൂലം വളരെ വൈകിയാണ് അവിടെയെത്തിയതെന്ന് ജീവനക്കാര്‍ പറയുന്നു. അടിയന്തിരമായി ചങ്ങനാശേരി ഫയര്‍ സ്റ്റേഷണ്റ്റെ പോരായ്മകള്‍ പരിഹരിക്കമമെന്നുള്ള ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: