ഏറ്റുമാനൂറ്‍: വ്യാപകമായി ഹൈപ്പറ്റൈറ്റിസ് ബാധ സ്ഥിരികരിച്ച അതിരമ്പുഴയില്‍ രണ്ട് കുട്ടികള്‍ക്ക് മലേറിയയും ബാധിച്ചതായി കണ്ടെത്തി. ബ്ളോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിണ്റ്റെ പരിധിയില്‍ ഒരു മാസത്തിനിടെ 13 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതായി കണ്ടെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലാണ് വ്യാപകമായി ഹെപ്പറ്റൈറ്റിസ് – ബി കണ്ടെത്തിയത്. കൂടാതെ 15 -ാം വാര്‍ഡിലെ പതിനാലും പതിനൊന്നും വയസ് പ്രായമുളള സഹോദരിമാരിലാണ് മലേറിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനും കടുത്ത ആശങ്കക്കും കാരണമാക്കിയിട്ടുണ്ട്. കടുത്ത പനി ബാധിച്ച ഈ കുട്ടികളെ കഴിഞ്ഞദിവസമാണ് അതിരമ്പുഴ പിഎച്ച് സെണ്റ്ററില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മലേറിയയാണന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നു കഴിഞ്ഞ രാത്രിയില്‍ കൊതുകുകളെ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും മലേറിയ പരത്തുന്ന കൊതുകുകളെ കണ്ടെത്താനായില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ശേഖരിച്ച കൊതുകുകളില്‍ ചിക്കുന്‍ഗുനിയയും ഡെങ്കി പ്പനിയും പരത്തുന്നവയുണ്ട്. ഇന്നു വീണ്ടും കൊതുകുകളെ ശേഖരിച്ചു പരിശോധന നടത്തും. മലേറിയ ബാധിച്ച കുട്ടികള്‍ ജില്ല വിട്ടു സഞ്ചരിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളും യാചകരുമാണ് രോഗവാഹകരെന്നാണു സൂചന. ഏറ്റുമാനൂറ്‍, അതിരമ്പുഴ പഞ്ചായത്തുകളില്‍ തമ്പടിച്ചു കരാര്‍ ജോലിയില്‍ ഏര്‍പ്പെടുന്ന നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരെ സംബന്ധിച്ചു തൊഴില്‍ വകുപ്പിനോ പഞ്ചായത്തിനോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ കൃത്യമായ കണക്കില്ല. ഇതിലെ രോഗികളും വൃദ്ധരും ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ഭിക്ഷാടനവും നടത്തുന്നുണ്ട്. നാടാകെ അലഞ്ഞു രോഗം പരത്തുന്ന ഇവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ അധികൃതര്‍ക്കു കഴിയുന്നില്ല. ആരോഗ്യ രംഗത്തു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും യാചകരെയും നിയന്ത്രിക്കുന്നതിനു നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.എം. ഐഷാഭായിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ 16നു പാറേമ്മാക്കല്‍ പ്രദേശം സന്ദര്‍ശിച്ച് 21പേരുടെ രക്തസാംപിള്‍ ശേഖരിച്ചിരുന്നു. ഇവരില്‍ 21 പേര്‍ക്കാണു ഹെപ്പറ്റൈറ്റിസ് – ബി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പാറേമ്മാക്കല്‍ ഹെല്‍ത്ത് സെണ്റ്ററില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 180 പേരുടെ രക്തസാംപിള്‍ പരിശോധിച്ചു. ഇവരില്‍ മൂന്നുപേര്‍ക്കു ഹെപ്പറ്റൈറ്റിസ് – ബി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിണ്റ്റെ ഞട്ടലില്‍ നിന്ന് മുക്തമാകുന്നതിന് പിന്നാലെയാണ് നാട്ടില്‍ മലേറിയ ബാധയും ഉണ്ടന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പരിസരപ്രദേശം കടുത്ത നിരിക്ഷണവലയത്തിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പൗരസമതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പാറേമാക്ക് പ്രദേശത്ത് ഹെപ്പറ്റൈറ്റിസ് ബി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് ൨൩ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി, എന്‍.ആര്.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിസാര്‍, സര്‍വലന്‍സ് ഓഫീസര്‍ ഡോ. ബിന്ദുകുമാരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലമ്പനി, മഞ്ഞപ്പിത്തം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുന്നതിന് ലക്ഷ്യമിട്ട് മാര്‍ച്ച് ൨൬ന് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഉറവിടനശീകരണപ്രവര്‍ത്തനങ്ങള്‍, ക്ളോറിനേഷന്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവ ശക്തമാക്കും. ബോധവല്‍ക്കരണത്തിണ്റ്റെ ഭാഗമായി മൈക്ക് പ്രചാരണം, നോട്ടീസ് വിതരണം, ആരാധനാലയങ്ങള്‍ മുഖേന അറിയിപ്പ് നല്‍കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. ആരോഗ്യ ബോധവല്‍ക്കരണക്ളാസ്, കേസ് ഇന്‍വെസ്റ്റിഗേഷന്‍, രക്തപരിശോധനാ ക്യാമ്പ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തിയതായി ഡി.എം.ഒ. അറിയിച്ചു. ഗൃഹസന്ദര്‍ശനത്തിലൂടെ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തുന്നതിനുളള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. മാര്‍ച്ച് ൨൬ന് നടക്കുന്ന സെമിനാറില്‍ പൊതുജനങ്ങള്‍ പങ്കെടുക്കണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: