മയ്യില്‍: മുണ്ടേരിമൊട്ട, ചെക്കിക്കുളം മേഖലയില്‍ കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ പാര്‍ട്ടി ഓഫീസുകളും സ്വകാര്യ ബസ്സുകളും തകര്‍ത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മുണ്ടേരിമൊട്ടയില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളും ചെക്കിക്കുളം ചെറുവത്തല മൊട്ട, മാണിയൂറ്‍ എന്നിവിടങ്ങളിലെ സിപിഎം ഓഫീസുകളും അക്രമിച്ചത്. ബസ് തകര്ക്കുന്നതിനിടയില് ഇതുവഴി കടന്നുപോയ ജീപ്പ് തടഞ്ഞുവെച്ച് ഡ്രൈവറെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മുണ്ടേരിമൊട്ട-ചെക്കിക്കുളം-ജില്ലാ ആശുപത്രി റൂട്ടിലോടുന്ന ദര്‍ശന ബസ്സും സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന മറ്റൊരു ബസ്സുമാണ് അടിച്ചുതകര്‍ത്തത്. വയനാട്ടില്‍ നിന്നും കണ്ണൂരിലേക്ക് പാലുമായി വരികയായിരുന്ന ജീപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ ജംഷീറിനെ സംഘം അക്രമിക്കുകയും ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജംഷീര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചില സാമൂഹ്യവിരുദ്ധര്‍ ചെയ്ത പ്രവര്‍ത്തിയാണിതെന്ന് സംശയിക്കുന്നു. കണ്ണൂറ് എഎസ്പി ദീപക് രഞ്ജണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ബസ്സുകള്‍ക്ക് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് മുണ്ടേരിമൊട്ട-ചെക്കിക്കുളം-ജില്ലാ ആശുപത്രി റൂട്ടിലുള്ള ബസ്സോട്ടം നിലച്ചു. സംഭവത്തെക്കുറിച്ച് പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അറിയുന്നു. ബസ്സുകള്‍ തകര്‍ക്കുന്നത് ജില്ലയില്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബസ് ഉടമസ്ഥ സംഘം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി.ജെ.സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ തുടരാന്‍ കാരണം പോലീസിണ്റ്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: