കണ്ണൂറ്: പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമര പന്തല്‍ പൊളിച്ചുമാറ്റിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തി. 30 ഓളം പരിസ്ഥിതി പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടിയാണ് സമരം നടത്തിയത്. മാര്‍ച്ച് തടയാന്‍ അഞ്ഞൂറോളം പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് അക്രമാസക്തമായത് കണക്കിലെടുത്തായിരുന്നു പോലീസ് വിന്യാസം. മാര്‍ച്ച് കലക്ട്രേറ്റിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി. എ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.റഹീം, ചാലോടന്‍ രാജീവന്, എന്‍.വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാസ്കരന് വെള്ളൂറ്‍ സ്വാഗതവും രമേശന് മാമ്പ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പള്ളിപ്രം പ്രസന്നന്, ടി.പി.മുഹമ്മദ്, പി.യു.കൃഷ്ണന് നമ്പീശന്, എ.രഘു, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെയും പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജനവാസ സ്ഥലത്ത് അലക്ഷ്യമായി തള്ളുന്ന നഗരസഭകള്ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതിസമിതി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: