ഭീകരപ്രവര്‍ത്തനം കേരളത്തിലും സജീവമാണെന്നുള്ള കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. ഈ സത്യം കേന്ദ്രസര്‍ക്കാര്‍ പോലും അംഗീകരിച്ചതാണ്. പ്രതിരോധമന്ത്രി എ.കെ. ആന്റണി കേരള സമുദ്രതീരം ഭീകരവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പ്രസ്താവിച്ച് തീരസുരക്ഷക്ക് നടപടികള്‍ വേണ്ടതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചൂണ്ടിക്കാണിച്ചിരുന്നു. മാറാട് കൂട്ടക്കൊലക്കുശേഷം കേരളതീരത്ത് സുരക്ഷാസേനയുടെ നിരീക്ഷണം വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇപ്പോള്‍ കേരള മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് മുമ്പ് അതിര്‍ത്തിയില്‍ മാത്രം ആവശ്യമായിരുന്ന രാജ്യസുരക്ഷാ സംവിധാനങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കേണ്ട അവസ്ഥയാണെന്നും വര്‍ഗീയസംഘടനകള്‍ മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്നുവെന്നുമാണ്. കേരളം ഭീകരവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ആണെന്നും കേരളത്തില്‍നിന്നും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ റിക്രൂട്ട് ചെയ്ത് പരിശീലനം കൊടുത്ത് കാശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരില്‍ മലയാളികള്‍ ഉണ്ടായിരുന്നുവെന്നുമുള്ള വസ്തുത തെളിയിക്കപ്പെട്ടതാണ്. തടിയന്റവിട നസീര്‍ ലഷ്കറെ ഏജന്റായി വാഗമണില്‍ നടന്ന ഭീകരവാദ പരിശീലനക്യാമ്പും കളമശ്ശേരി ബസ് കത്തിക്കലും എല്ലാം കേരളത്തില്‍ ഭീകരവാദത്തിന്റെ വേരോട്ടം ആഴത്തിലാണെന്ന് തെളിയിച്ചതാണ്. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലുമെല്ലാം ഭീകരവാദികളുടെ വിരലടയാളമുണ്ട്.
മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച പോലെ നാട്ടിന്‍പുറങ്ങളിലേക്കും ഭീകരവാദം വ്യാപിക്കുന്നു എന്നതിന്റെ തെളിവാണ് അധ്യാപകന്റെ കൈവെട്ട് കേസില്‍ ഒരു പ്രതി പെരുമ്പാവൂരില്‍നിന്നും അറസ്റ്റിലായത്. പെരുമ്പാവൂരും ഒരു ഭീകരവാദ കേന്ദ്രമായി മാറുന്നു എന്നതിന്റെ മറ്റൊരു സാക്ഷ്യപത്രമായിരുന്നു വര്‍ഗീയ പ്രകോപനം ലക്ഷ്യമിട്ട് പെരുമ്പാവൂര്‍ ശാസ്താ ക്ഷേത്ര മൈതാനത്തുവെച്ച് ഗര്‍ഭിണിയായ പശുവിനെ ബിസ്മി ചൊല്ലി കൊല ചെയ്ത സംഭവം. വര്‍ഗീയപ്രകോപനം ലക്ഷ്യമിട്ട് നടത്തിയ ഈ ഹീനകൃത്യം പോലീസ് ഇടപെടലില്‍ കലാശിച്ചിരുന്നു. ഭീകരവാദത്തിന് മതമില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ ഭീകരര്‍ ഒരു മതവിശ്വാസികളാണ് എന്ന സത്യം തമസ്ക്കരിക്കാവുന്നതല്ല. ഇപ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ അറസ്റ്റിലായ സബ് ഇന്‍സ്പെക്ടര്‍ ബിജു സലീം സുപ്രധാന വിവരങ്ങള്‍ ഒരു മാധ്യമത്തിന് ചോര്‍ത്തിയതും തെളിയിക്കുന്നത് മറ്റൊന്നല്ല. കേന്ദ്രം രൂപീകരിക്കുന്ന എന്‍സിടിസിക്ക് ലഭിക്കുന്ന ഭീകരബന്ധം സബന്ധിച്ച് വിവരങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനവുമായി പങ്കുവെക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഊന്നിപ്പറയുന്നു. കേരളത്തില്‍ ഭീകരവാദം വേരോടുന്നതിന് പിന്നില്‍ മയക്കുമരുന്നും കഞ്ചാവും കള്ളനോട്ടും വിതരണം ചെയ്യുന്നതില്‍ ബംഗ്ലാദേശില്നിന്നുള്ളവരുടെയും ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍നിന്നുള്ള മറുനാടന്‍ തൊഴിലാളികളുടെ റോളും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. കേരളത്തിലേക്ക് പ്രവഹിക്കുന്ന കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അടിച്ച് ദുബായ് വഴി കടന്നുവരുന്നതാണ്.
കേരള സര്‍ക്കാര്‍ ഇടതു-വലതു ഭേദമെന്യേ ന്യൂനപക്ഷ പ്രീണനം നടത്തുന്നവരാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കണ്ട സ്വത്ത്, ശതാബ്ദങ്ങളായി പത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് വിശ്വസ്തതയോടെ സംരക്ഷിച്ച നിധിയാണ്. ഇത് പൊതുസ്വത്താണെന്നവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പക്ഷെ കേരളത്തിലെ മദ്രസകളിലേക്കൊഴുകുന്ന കോടികളുടെ ധനസഹായം നിരീക്ഷിക്കാന്‍ യാതൊരു സംവിധാനവും ഒരുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 2002 ല്‍ ആരംഭിച്ച മദ്രസ നവീകരണ പദ്ധതിക്ക് ഇതുവരെ 21,42,35,000 രൂപയാണ് ഒഴുക്കിയത്. 82 മദ്രസകള്‍ക്കായി 69,04,000 രൂപ ധനസഹായം 2004-05 ല്‍ ലഭിച്ചപ്പോള്‍ 2005-06 ല്‍ 429 മദ്രസകള്‍ക്കായി 3,08,88,000 രൂപയും 2008-09 ല്‍ 425 മദ്രസകള്‍ക്കായി 3,06,00,000 രൂപയും 2009-10 ല്‍ 14,68,43,000 രൂപയും ലഭിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയി. ഇതും എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ട് മൃഗങ്ങള്‍ക്കുനേരെ നടത്തപ്പെടുന്ന ക്രൂരകൃത്യങ്ങള്‍. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാളയുടെ വയറ്റില്‍ കമ്പി കുത്തിക്കയറ്റിയ ക്രൂരത പൈശാചികമാണ്. കാള അമ്പലത്തിലേക്ക് ഓടിക്കയറിയപ്പോള്‍ ഭക്തര്‍ കമ്പി ഊരി എടുക്കുകയായിരുന്നു. പാമ്പിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന മുപ്പല്ലി പോലുള്ള കമ്പിയാണ് കാളയുടെ വയറ്റില്‍ കുത്തിക്കയറ്റിയത്. വര്‍ഗീയവിരോധം വളര്‍ത്താന്‍ മൃഗങ്ങളെപ്പോലും ഉപാധിയാക്കി അതിക്രൂരമായി പീഡിപ്പിക്കുന്ന ഭീകര മാനസികാവസ്ഥ മനുഷ്യസമൂഹത്തെ ഞെട്ടിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: