പാലാ/കടുത്തുരുത്തി: കിടങ്ങൂറ് പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍-കുമ്മണ്ണൂറ് വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ആവിഷികരിച്ച കുമ്മണ്ണൂര്‍- ചേര്‍പ്പുങ്കല്‍ ജലവിതരണ പദ്ധതി നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 250കുടുംബാംഗങ്ങള്‍ക്ക് ഹൗസ് കണക്ഷനോട് കൂടി കുടിവെള്ളം നാളെ മുതല്‍ എത്തുകയാണ്. ജില്ലാ പഞ്ചായത്തിണ്റ്റെ 2011-12 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടക്കല്‍ മുഖേന അനുവദിച്ച 1700000/-രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്നും മോന്‍സ് അനുവദിച്ച ഒരു ലക്ഷം രൂപായും ബ്ളോക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപയും ഗുണഭോതൃ വിഹിതവും ചേര്‍ത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച വൈകുന്നേരം 4.30 ന് കുമ്മണ്ണൂറ് മന്ദിരം ജംഗ്ഷനില്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് ധനകാര്യ നിയമവകുപ്പ് മന്ത്രി കെ.എം.മാണി പദ്ധതി ഉദ്ഘാടനവും ജോസ് കെ.മാണി എം.പി സമ്മേളന ഉദ്ഘാടനവും നടത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ബോബി മാത്യു,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് സൂസമ്മ കുര്യന് ബ്ളോക്ക് മെമ്പര്‍ പ്രൊഫ.മേഴ്സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് പത്മകുമാരി മണി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ഡെയ്സി തോമസ,്.മാത്യു തോമസ്, മേരി ബേബി, പഞ്ചായത്ത് മെമ്പര്‍ സജീവ് വി.പി.നമ്പൂതിരി കിടങ്ങൂറ് സഹകരണ ബാങ്ക് പ്രസിഡണ്റ്റ് ജി.വിശ്വനാഥന് നായര്‍,മുന്‍ബ്ളോക്ക് മെമ്പര്‍ അഡ്വ.രാധികാ കൃഷ്ണന്,മുന്‍ പഞ്ചായത്ത് മെമ്പര്‍ ശോഭനാ ശിവപ്രസാദ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.കെ. സുരേന്ദ്രന്, പ്രദീപ് വലിയപറമ്പില്‍, പി.എന്‍,ബിനു ശശി വൈക്കത്തുശ്ശേരില്, സി.കെ റജിമോന്‍, ജി.ശിവരാമന് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സണ്ണി പുതിയവീട്ടില്‍ ,ജോയി മണ്ണനാല്,ആര് രാമചന്ദന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടക്കല്‍ കിടങ്ങൂറ് പഞ്ചായത്ത് പ്രസിഡണ്റ്റ് ജോബി മാത്യു സജീവ് വി.പി.നമ്പൂതിരി ഡെയ്സി തോമസ്സ് ,സണ്ണി പുതിയവീട്ടില്‍ ,ജോയി മണ്ണനാല് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: