തിരുവനന്തപുരം: സംസ്ഥാനത്തെ മദ്രസകളിലേക്ക് ഒഴുകുന്നത് കോടികള്‍. കേന്ദ്രത്തില്‍നിന്നും ലഭിക്കുന്ന കോടികളുടെ ധനസഹായം നിരീക്ഷിക്കുന്നതിന് കാര്യമായി യാതൊരു സംവിധാനവുമില്ല. 2001-2002 ല്‍ ആരംഭിച്ച മദ്രസ നവീകരണ പദ്ധതിക്ക് 2004-2005 മുതലാണ് ധനസഹായം നല്കിത്തുടങ്ങിയത്.
ഇതുവരെ ഈ പദ്ധതിപ്രകാരം 21,42,35,000 രൂപയാണ് സംസ്ഥാനത്തേക്ക് ഒഴുകിയത്. 2004-2005 വര്‍ഷത്തില്‍ 82 മദ്രസ്സകള്ക്കായി 59,04,000 രൂപ ധനസഹായം ലഭിച്ചപ്പോള്‍ 2005-2006ല്‍ 429 മദ്രസ്സകള്‍ക്ക് 3,08,88,000 രൂപ ലഭിച്ചു. 2006 മുതല്‍ 2009 വരെ 425 മദ്രസ്സകള്ക്കായി മദ്രസ്സാനവീകരണ പദ്ധതിപ്രകാരം മാത്രം 3,06,00,000 രൂപ ധനസഹായം ലഭിച്ചപ്പോള്‍ 2009-10ല്‍ 547 മദ്രസ്സകള്‍ക്ക് ലഭിച്ചത് 14,68,43,000 രൂപയാണ്. 2009-10 കാലയളവില്‍ അപേക്ഷിച്ച 427 മദ്രസ്സകള്‍ക്ക് അനുമതി ലഭിച്ചു.
മദ്രസ്സകളിലെ ധനസഹായമേല്നോട്ടത്തിനായുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി പുനഃസംഘടിപ്പിച്ചത് ഇതിനിടയില്‍ ഒരുതവണ മാത്രമാണ്. കമ്മറ്റികളുടെ കാലാവധിപോലും പ്രത്യേകമായി നിശ്ചയിച്ചിട്ടില്ല. ബിഎസ്സി, ബിഎഡ് വിദ്യാഭ്യാസ യോഗ്യതയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഗ്രേഡിലുള്ള ഓഫീസറാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ മദ്രസ്സാനവീകരണ പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്. മദ്രസ്സകള്‍ക്ക് ലഭ്യമാക്കിയ പണം യഥാവിധി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്ന സംവിധാനം കാര്യമായി നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
കേന്ദ്രത്തില്‍നിന്നും മറ്റും ലഭിക്കുന്ന കോടികളുടെ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു പരിശോധനയുമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മദ്രസ്സകള്ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണം വന്‍തോതിലാണ് പെരുകിയിട്ടുള്ളത്. 2011-2012 വര്‍ഷം മാത്രം 2551 അപേക്ഷകളാണ് ധനസഹായത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: