കുമ്പളം: സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പഞ്ചായത്ത് കാന തുറന്ന്വിട്ട് മാലിനജലം ഒഴുക്കുന്നതായി കേസ്. കുമ്പളത്തെ ലക്ഷ്മീനാരായണ ക്ഷേത്രം റോഡിലെ കട്ടാഴത്താണ് പഞ്ചായത്തു നിര്‍മിച്ചിരിക്കുന്ന അഴുക്കുചാല്‍ തന്റെ പുരയിടത്തിലേക്ക് തുറന്നുവിട്ടതായി കാണിച്ച് പ്രദേശവാസിയായ ആള് എറണാകുളം മുന്‍സിഫ് കോടതി മുമ്പാകെ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. കുമ്പളം പഞ്ചായത്ത് സെക്രട്ടറിയും സിപിഎം വാര്‍ഡുമെമ്പറും ഉള്‍പ്പെടെയുള്ളവരാണ് എതിര്‍കക്ഷികള്‍.
മതില്കെട്ടിതിരിച്ചിട്ടുള്ള തങ്ങളുടെ പുരയിടത്തിന്റെ മധ്യത്തിലൂടെ മലിനജലം ഒഴുക്കുന്നതിനായി കാനനിര്മ്മിക്കുന്നതായി കാണിച്ച് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒക്ക് മുമ്പ് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലം പരിശോധിച്ച് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാനനിര്‍മാണം വീണ്ടും തുടര്‍ന്ന സാഹചര്യത്തിലാണ് കോടതിയില്‍ കേസ് ഫയല്‍ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയാണ് സമീപത്തെ പഞ്ചായത്തുതോട് എന്ന പൊതുതോട് മണ്ണിട്ടുനികത്തിയതെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വ്യക്തി ഫയല്ചെയ്തകേസില് തല്‍സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അഡ്വ.അരുണ്‍ മാത്യുവിനെ കോടതി കമ്മീഷനായി നിയമിച്ചിരുന്നു. അന്യായത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ സിപിഎം വാര്‍ഡുമെമ്പര്‍ സര്വോത്തമന്റെ നേതൃത്വത്തില്‍ കാനയുടെ നിര്‍മാണം നടക്കുന്നതായും നീരൊഴുക്കുള്ള പഞ്ചായത്തുതോട് മണ്ണിട്ടു നികത്തിയതായി നേരിട്ടു ബോധ്യമായെന്നും അഡ്വേക്കേറ്റ് കമ്മീഷന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രദേശത്തെ റോഡുവികസനത്തിനായി താന്‍ സ്ഥലം വിട്ടുനല്‍കിയിട്ടും, റിയല്‍ എസ്റ്റേറ്റുലോബിയുടെ ഇടപെടല്‍മൂലമാണ് തന്റെ പുരയിടത്തിലേക്ക് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്, സിപിഎം പഞ്ചായത്ത് അംഗം ഇതിന് ഒത്താശചെയ്യുകയാണെന്നും കോടതിയില്‍ കേസ് ഫയല്‍ ചെയ്ത കുമ്പളം സ്വദേശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: