കൊച്ചി: ഇടതുപക്ഷ യുവജന സംഘടനകള്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് നേരിടാനെത്തിയ പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് ക്യാമറകള്‍ക്ക് കേടുപാട് വരുത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു.
സമരക്കാര്‍ക്കുനേരെ പ്രയോഗിക്കേണ്ട ജലപീരങ്കിയില്‍നിന്ന് ടി.വി ക്യാമറാമാന്മാരും ഫോട്ടോഗ്രാഫര്‍മാരും നിന്നിടത്തേക്ക് വെള്ളം തെറിപ്പിച്ചു. നിരവധി വീഡിയോ ക്യാമറകളിലും സ്റ്റില്‍ ക്യാമറകളിലും വെള്ളം കയറി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂണിയന് ജില്ലാ സമിതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.
സംഭവത്തില്‍ യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന് മൊറായി, ജില്ലാ പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി, സെക്രട്ടറി എം.എസ്. സജീവന് എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: