കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച തൊഴിലാളി നേതാവായിരുന്നു എം.കെ. കമലനെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് അഭിപ്രായപ്പെട്ടു. പ്രമുഖ തൊഴിലാളി നേതാവും ബിഎംഎസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.കെ. കമലനെ അനുസ്മരിക്കുന്നതിനുവേണ്ടി എറണാകുളം തൊഴിലാളി പഠനകേന്ദ്രത്തില്‍ ബിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ദേശീയ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള കമലന് തൊഴിലാളികളില്‍ ദേശീയബോധം വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ തിരോധാനം ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊക്കെയും തൊഴിലാളി സമൂഹത്തിന് പ്രത്യേകിച്ചും തീരാനഷ്ടമാണ്. അദ്ദേഹം തെളിച്ച വഴിയിലൂടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയ്യാറാവുക എന്നുള്ളതാണ് ഏറ്റവും വലിയ ശ്രദ്ധാഞ്ജലി എന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ശങ്കരനാരായണന്, അഡ്വ. എന്‍. നഗരേഷ്, കെ.ആര്. രമേശന്, സംസ്ഥാനസെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആര്. രഘുരാജ് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: